InterviewsLatest NewsNEWS

തിയേറ്റര്‍ ഉടമകളെയോ പ്രേക്ഷകരെയോ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല സല്യൂട്ടിന്റെ റിലീസ്: ദുല്‍ഖര്‍ സൽമാൻ

സല്യൂട്ട് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ ഫിയോക് തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സൽമാൻ. ഈ കാര്യത്തിൽ സല്യൂട്ടിന്റെ ഒ.ടി.ടി റിലീസ് കരാര്‍ ആണ് ആദ്യം ഒപ്പു വച്ചതെന്നും, മാര്‍ച്ച് 30ന് അകം റിലീസ് ചെയ്തില്ലെങ്കില്‍ കരാര്‍ ലംഘനമാകുമെന്നും വ്യക്തമാക്കി ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനി വേഫെറര്‍ ഫിലിംസ് നേരത്തെ രംഗത്തെത്തിയിരുന്നു. കുറുപ്പ് തിയേറ്ററിലിറക്കി, അതു വിജയിച്ചു എന്നതുകൊണ്ടു മാത്രം തിയേറ്റര്‍ ഉടമകള്‍ തനിക്കൊരു പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമില്ലല്ലോ, സല്യൂട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമ്പോള്‍ അവര്‍ക്കൊരു നിലപാട് എടുത്തേ പറ്റൂ എന്ന് തനിക്കറിയാമെന്നാണ് ദുൽഖർ മനോരമയോട് പ്രതികരിക്കുന്നത്.

ദുൽഖറിന്റെ വാക്കുകൾ :

ഒ.ടി.ടി റീലീസിന് ചിത്രങ്ങള്‍ പോകുമ്പോള്‍ മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിയേറ്റര്‍ ഉടമകളെയോ പ്രേക്ഷകരെയോ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല സല്യൂട്ടിന്റെ ഒ.ടി.ടി റീലീസ്. എല്ലാ താരങ്ങള്‍ക്കും സ്വന്തം ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നതു തന്നെയാണ് താല്‍പര്യം.

ചിത്രം തിയേറ്ററില്‍ എത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന, ആദ്യ ദിന പ്രതികരണങ്ങളുടെ ത്രില്ലും ആഹ്ലാദവും ആശങ്കകളും നഷ്ടമായെന്ന വിഷമം എനിക്കുമുണ്ട്. സല്യൂട്ടിന്റെ ഒ.ടി.ടി റിലീസ് ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടാണ്.

 

shortlink

Related Articles

Post Your Comments


Back to top button