തന്നിൽ രാഷ്ട്രീയമുണ്ടെന്നും, രാഷ്ട്രീയം ഇല്ലാത്തവന് രാജ്യദ്രോഹിയാണെന്നും നടന് വിനായകന്. രാഷ്ട്രീയം എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്നും എന്നാൽ, സംഘടന രാഷ്ട്രീയമല്ല താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ വിനായകൻ, ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. മുമ്പും തന്റെ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിനായകന് മടി കാണിച്ചിട്ടില്ല.
‘ഒരുത്തീ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ കഥാപാത്രമാണ് വിനായകന് അവതരിപ്പിക്കുന്നത്.
വിനായകന്റെ വാക്കുകൾ :
ഞാന്‍ എന്ന നടനില്‍ ഒരു രാഷ്ട്രീയമുണ്ട്. വിനായകന് മാത്രമല്ല, ലോകത്ത് പൊളിറ്റിക്സ് ഇല്ലാത്തവന് രാജ്യദ്രോഹിയാണെന്നാണ് ഞാന്‍ പറയുന്നത്. ഒരു സംഘടന രാഷ്ട്രീയമല്ല ഉദ്ദേശിച്ചത്. ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാ മനുഷ്യരിലും ഉണ്ടാകണം. അതില്ലാത്തവന് രാജ്യദ്രോഹിയാണെന്നാണ് ആദ്യം പറയേണ്ടത്.
Post Your Comments