Latest NewsNEWSTV Shows

മതപരമായി ഞങ്ങള്‍ രണ്ട് വിശ്വാസക്കാരാണ്, അത് അങ്ങനെ തന്നെയാണ് ഇപ്പോളും പോവുന്നത്: കുക്കു

ഏറെ പ്രതിസന്ധികളും എതിര്‍പ്പുകളും തരണം ചെയ്‌ത്‌ വിവാഹിതരായവരാണ് സുഹൈദ് കുക്കുവും, ഭാര്യ ദീപയും. ഡി ഫോര്‍ ഡാന്‍സിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സുഹൈദ് കുക്കു. ഇപ്പോഴിത തങ്ങളുടെ പ്രണയത്തെ കുറിച്ചും ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും വെളിപ്പെടുത്തുകയാണ് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ജഗദീഷ് അവതരിപ്പിക്കുന്ന ഷോയായ പണം തരും പടത്തില്‍ അതിഥിയായി എത്തിയപ്പോൾ.

കുക്കുവിന്റെ വാക്കുകൾ:

ചാവക്കാട് വെച്ചാണ് ദീപയെ ആദ്യമായി കാണുന്നത്. താന്‍ പഠിച്ചിരുന്ന ഡാന്‍സ് അക്കാദമിയില്‍ ഇവള്‍ വരുകയായിരുന്നു. ഒരു ഡാന്‍സ്‌ കൊറിയോഗ്രാഫി ചെയ്യാന്‍ വേണ്ടി, അവിടെയുള്ള തന്റെ ഗുരു എന്നെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അന്ന് ഈ ബന്ധം വിവാഹത്തില്‍ ഒന്നും എത്തുമെന്ന് അന്ന് കരുതിയില്ല. പക്ഷെ ഒരു പോസിറ്റീവ് വൈബ് ദീപയില്‍ നിന്ന് അന്നേ കിട്ടിയെന്നും കുക്കു ജഗദീഷിനോട് പറഞ്ഞു.

വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ആദ്യം തന്നെ ദീപ റിജക്ട് ചെയ്യുകയായിരുന്നു. എല്ലാം കൊണ്ടും ചേരാത്തവരാണ് നമ്മള്‍. മെന്റലി ഒരു സപ്പോര്‍ട്ടുണ്ടെന്ന് വെച്ചാലും അത് വിജയകരമാവില്ല എന്നായിരുന്നു ദീപയുടെ പ്രതികരണം. വീട്ടില്‍ വളരെ വൈകിയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നും ദീപ പറഞ്ഞു. ഒറ്റമോളാണ് താന്‍. രണ്ട് ചേട്ടന്‍മാരാണ് എനിക്കുള്ളത്. കൂടാതെ മറ്റ് കുറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. മതത്തിന്റെ പേരില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് വീട്ടില്‍ നിന്ന് എതിര്‍പ്പുകളായിരുന്നു. കുറെ തവണ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞിരുന്നു. പകുതി സമ്മതത്തിലാണ് ഈ വിവാഹം നടക്കുന്നത്. നീയായിട്ടെടുത്ത തീരുമാനമാണ്, അതാണെങ്കില്‍ അങ്ങനെ പൊക്കോ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.

മതപരമായി ഞങ്ങള്‍ രണ്ട് വിശ്വാസക്കാരാണ്, അത് അങ്ങനെ തന്നെയാണ് പോവുന്നത്. കല്യാണത്തിന് മുന്നേയും പറഞ്ഞ കാര്യങ്ങളിലൂടെയാണ് ഞങ്ങള്‍ പോവുന്നത്. രണ്ടാളുടേയും വിശ്വാസം അതേപോലെ തുടരാമെന്ന് കല്യാണത്തിന് മുന്‍പേ പറഞ്ഞിരുന്നു. ഇപ്പോഴും അതങ്ങനെ തന്നെയാണെന്നായിരുന്നു കുക്കുവും ദീപയും പറഞ്ഞത്. ആദ്യമൊക്കെ ഡാന്‍സിനെ പോത്സാഹിപ്പിച്ചവരില്‍ പലരും ഇതൊരു ജീവിതമാര്‍ഗമാക്കിയാല്‍ എങ്ങനെയായിരിക്കും എന്ന് ചോദിച്ചിരുന്നു. കല കൊണ്ട് ജീവിക്കാന്‍ പറ്റുമെന്ന് പ്രൂവ് ചെയ്യണമായിരുന്നു തനിക്കെന്നും കുക്കു കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments


Back to top button