അയ്യപ്പനും കോശിക്കും ശേഷം ഡേറ്റില്ലാത്തതു കൊണ്ട് പല സിനിമകളും നഷ്ടപ്പെട്ടു: കോട്ടയം രമേശ്

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്കയെന്നും, ഇന്ത്യന്‍ സിനിമ എന്നല്ല ഒരുപക്ഷെ ഹോളിവുഡില്‍ വല്ലതുമായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് വലിയൊരു നടനായി അദ്ദേഹം മാറുമായിരുന്നു എന്നും കോട്ടയം രമേശ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശിന്റെ ഏറ്റവും പുതിയ ചിത്രം മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്മപർവ്വം ആണ്. മൂവി സ്റ്റോറി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്

കോട്ടയം രമേശിന്റെ വാക്കുകൾ :

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക. ഇന്ത്യന്‍ സിനിമ എന്നല്ല ഒരുപക്ഷെ ഹോളിവുഡില്‍ വല്ലതുമായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് വലിയൊരു നടനായി അദ്ദേഹം മാറുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹം തന്നെയായിരിക്കും എനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍ പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയും.

മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സിംഹം സ്‌നേഹിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും അതുപോലെയാണ്. മോഹന്‍ലാല്‍ അങ്ങനെയല്ല, നമ്മളെ എപ്പോഴും കൂടെ കൊണ്ടുപോകാനായിട്ട് ശ്രമിക്കുന്നൊരാള്‍ അങ്ങനെയാണ്. നമ്മള്‍ തെറ്റിച്ചാലും ഒരു ബുദ്ധമുട്ടുമില്ലാതെ വീണ്ടും ടേക്ക് എടുക്കാമെന്ന് പറയും. എന്നെ സാറെ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ഞാന്‍ അവസാനം അങ്ങനെ വിളിക്കരുതെന്ന് പറയുകയായിരുന്നു. മമ്മൂക്ക ഇടക്ക് നമ്മളോട് ചൂടാവും, പക്ഷെ നമുക്ക് അറിയാം അത് വെറുതെയാണ്, എനിക്കറിയാം അദ്ദേഹത്തിന്റെ മനസ്.

സച്ചി സാറിന്റെ അയ്യപ്പനും കോശിക്കും ശേഷം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഡേറ്റില്ലാത്തതിന്റെ പേരില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്നില്ലെന്ന് തീരുമാനിക്കേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടി സാറിന്റെ തന്നെ നന്‍പകല്‍ നേരത്ത് മയക്കം, ജയസൂര്യയുടെ ജോണ്‍ ലൂഥര്‍, പൃഥ്വിരാജിന്റെ ആടുജീവിതം, ഇതൊക്കെ നഷ്ടപ്പെട്ട സിനിമകളാണ്. നഷ്ടങ്ങളും സംഭവിക്കുമല്ലോ.

Share
Leave a Comment