സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞുവെന്നും ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും ദുല്‍ഖര്‍ സൽമാൻ. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ പരിപാടിയിലാണ് തന്റെ കരിയറിനെ പറ്റി താരം മനസ് തുറന്നത്.
ദുൽഖറിന്റെ വാക്കുകൾ :
വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം എന്നുള്ളത് എന്റെ ബോധപൂര്‍വമായ തീരുമാനമാണ്. എന്നെ കുറിച്ച് ആളുകള്‍ എഴുതുന്നതെല്ലാം ഞാന്‍ കാണാറുണ്ട്. എപ്പോഴും ഒരുപോലുള്ള വേഷവും സിനിമയുമാണ് ഞാന്‍ ചെയ്യുന്നത് എന്നൊക്ക പറയാറുണ്ട്. ആരെങ്കിലും എന്നോട് ആ ഒരു വേഷം ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍, എനിക്ക് അത് ചെയ്തിരിക്കണം. സിനിമകളില്‍ ഞാന്‍ എപ്പോഴും അത്തരത്തിലുള്ള കഥാപാത്രങ്ങളെ തേടാറുണ്ട്.
പിന്നെ നമ്മള്‍ എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തണമല്ലോ. വ്യക്തിപരമായി ഇതിനകം ഞാന്‍ റൊമാന്റിക് ഹീറോ ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. എനിക്ക് മതിയായി. അതിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴും ഒരുപോലുള്ള വേഷങ്ങള്‍ ചെയ്താല്‍ സംതൃപ്തനായേക്കാം. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ട് വീണ്ടും അത് തന്നെ ചെയ്‌തേക്കാം. അത് വളരെ എളുപ്പമാണല്ലോ.
നമ്മള്‍ കുടുബത്തെയും സുഹ്യത്തുക്കളെയും വിട്ട് നിന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ അതിനെ വിലമതിക്കണമല്ലോ. വെറുതെ പോയി എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. ഒരു കാര്യം വെല്ലുവിളിയുണ്ടാക്കുന്നില്ലെങ്കില്‍ അത് എന്നെ പ്രചോദിപ്പിക്കില്ല.
Post Your Comments