തന്റെ വാക്കുകള്‍ ചിലര്‍ തെറ്റിദ്ധരിച്ചു, ഓരോ കഥാപാത്രങ്ങളും എനിക്ക് പുതിയ പുതിയ പാഠങ്ങളാണ്: വീണ നന്ദകുമാര്‍

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് വീണ നന്ദകുമാര്‍. ആസിഫ് അലിയുടെ നായികയായി മികച്ച പ്രകടനമാണ് സിനിമയില്‍ നടി കാഴ്ചവെച്ചത്. അടുത്ത് പുറത്തിറങ്ങിയ അമൽ നീരദ് – മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ച്ച വെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ മരക്കാറിലും വീണ അഭിനയിച്ചിരുന്നു. ചിത്രത്തിലെ വീണയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കമന്റുകളോടും നടി പ്രതികരിച്ചിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ ചിലര്‍ തെറ്റിദ്ധരിച്ചുവെന്നാണ് വീണ പറയുന്നത്.

വീണയുടെ വാക്കുകൾ :

ഞാന്‍ ഈയിടെ കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ആളുകള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞത് കെട്ട്യോള്‍ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് മുന്‍പ് കിട്ടിയ ഓഫര്‍ ആണ് മരക്കാരിന്റേത്. കെട്ട്യോള്‍ക്ക് ശേഷമാണ് മരക്കാര്‍ കിട്ടിയതെങ്കില്‍ ചെയ്യുമായിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്. ഓരോ കഥാപാത്രങ്ങളും എനിക്ക് പുതിയ പുതിയ പാഠങ്ങളാണ്.

ഞാന്‍ സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മരക്കാര്‍ കിട്ടിയത്. ലാലേട്ടനും പ്രിയദര്‍ശന്‍ സാറും ഒന്നിക്കുന്ന സിനിമ ചെയ്യാന്‍ കഴിഞ്ഞത് വളരെ നല്ലതായിട്ടേ ഞാന്‍ കരുതിയിട്ടുള്ളൂ

Share
Leave a Comment