സിനിമയില്‍ നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിപ്പോയാല്‍ ഈഗോ വരുന്ന നടന്മാര്‍ ബോളിവുഡില്‍ നിരവധിയാണ് എന്നും, താന്‍ തന്നെ അത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നും നടി കൃതി സനോണ്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌ക്രീന്‍ സ്‌പേസ് തുല്യമായി പങ്കിടാന്‍ മറ്റുള്ളവരെ അനുവദിക്കുന്ന നായകന്മാര്‍ വളരെ കുറവാണെന്ന് താരം പറയുന്നത്.
കൃതിയുടെ വാക്കുകൾ :
അറുപത് ശതമാനം നായികയും നാല്‍പത് ശതമാനം നായകനും വരുന്ന ഒരു സിനിമ ചെയ്യാന്‍ മിക്ക നായക നടന്മാരും തയ്യാറാകാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ആരും അത് ചെയ്യാന്‍ തയ്യാറായില്ല. അതിനാല്‍ ഈ കാര്യങ്ങള്‍ അല്‍പ്പം ബോളിവുഡില്‍ മാറേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.
അത്രരംഗി രേയില്‍ അക്ഷയ് ചെയ്തത് വളരെ പ്രശംസനീയമാണ്. ചെറുതെങ്കിലും നല്ല വേഷമായിരുന്നു. വലിയ പ്രാധാന്യം ഇല്ലാതിരുന്നിട്ടും അക്ഷയ് കുമാര്‍ അത് മനോഹരമായി ചെയ്തുവെന്നത് അഭിനന്ദിക്കേണ്ട ഒന്ന് തന്നെയാണ്.
Post Your Comments