ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ചലച്ചിത്ര പിന്നണി രംഗത്തേക്ക് എത്തിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിത്താരയുടെ ഓരോ ഗാനവും സംഗീത പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ കലാജീവിതത്തില്‍ നേടിയ സമ്മാനങ്ങള്‍ പരിചയപ്പെടുത്തുന്ന താരത്തിന്റെ പോസ്റ്റാണ് വൈറലാകുന്നത്. ഓരോ സമ്മാനത്തിനും പിന്നില്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെന്നാണ് വീഡിയോയ്ക്കൊപ്പം സിത്താര കുറിച്ചത്.
സിത്താരയുടെ വാക്കുകൾ :
എന്റെ പഠനകാലം മുതലുള്ളതാണ് ഈ സമ്മാനങ്ങൾ. ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്ന കാലം. അഭിമാനിക്കുന്ന കാലം. അനുഗ്രഹീതമായ കുട്ടിക്കാലെ. ഓരോ സമ്മാനത്തിനും കുറച്ചു വർഷങ്ങളുടെയല്ല, ദശാബ്ദങ്ങളുടെ തന്നെ കഥ പറയാനുണ്ട്. കഠിനാധ്വാനം, ആശങ്കകൾ നിറഞ്ഞ ബാക്സ്റ്റേജ് അനുഭവം, ഉറക്കമില്ലാത്ത രാത്രികൾ, മേക്കപ്പിന്റെയും വിയർപ്പിന്റെയും ഗന്ധം, ജയ പരാജയങ്ങൾ എല്ലാറ്റിലുമുപരി എന്റെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കഥകൾ പറയുകയാണ് ഇവയെല്ലാം. സ്നേഹവും അനുഗ്രഹവുമായി ജീവിതത്തിലേയ്ക്കു കടന്നുവന്നവരാണ് എന്റെ ലോകം മനോഹരമാക്കിയത്.
Post Your Comments