InterviewsLatest NewsNEWS

ആദ്യ സിനിമ ചെയ്യുമ്പോള്‍ ആത്മ ധൈര്യമുണ്ടായിരുന്നു, വണ്‍ ഒരുക്കുമ്പോള്‍ ആ ധൈര്യം ഇല്ലായിരുന്നു: സന്തോഷ് വിശ്വനാഥ്

ആദ്യ സിനിമ ചെയ്യുന്നതിനെക്കാളും ധൈര്യം കുറവായിരുന്നു രണ്ടാമത്തെ സിനിമ ചെയ്തപ്പോളെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. ചിറകൊടിഞ്ഞ കിനാവുകള്‍, വണ്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട സന്തോഷ് വിശ്വനാഥ് തന്റെ സിനിമാ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

സംവിധായകന്റെ വാക്കുകൾ :

എനിക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ സാധിക്കുന്ന ഒരു സിനിമക്കായി കാത്തിരുന്നത് കൊണ്ട് എന്റെ ആദ്യ സിനിമ സംഭവിക്കാന്‍ ഏറെ താമസം നേരിട്ടു. കമല്‍ ഡയറക്ട് ചെയ്ത് മമ്മൂട്ടി നായകനായ അഴകിയ രാവണന്‍ എന്ന സിനിമ ഒരുപാട് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും എന്റെ ആദ്യ സിനിമ ചിറകൊടിഞ്ഞ കിനാവുകള്‍ ആയിരിക്കുമെന്ന ചിന്ത ഇല്ലായിരുന്നു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഴകിയ രാവണന്‍ സിനിമയിലെ കഥാപാത്രങ്ങളായ അംബുജാക്ഷന്‍, തയ്യല്‍ക്കാരന്‍, സുമതി, വിറക് വെട്ടുകാരന്‍ എന്നിവരെ ഫോക്കസ് ചെയ്ത് ചിറകൊടിഞ്ഞ കിനാവുകള്‍ പ്ലാന്‍ ചെയ്തതും അത് സംഭവിച്ചതും. ഈ സിനിമയുടെ റൈറ്റര്‍ പ്രവീണും ഞാനും തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് ചിറകൊടിഞ്ഞ കിനാവിന്റെ സാധ്യത അറിഞ്ഞത്. ഇത് ശ്രീനിയേട്ടനോട് സംസാരിച്ചപ്പോള്‍ തന്നെ നല്ല സപ്പോര്‍ട്ടു തന്നു. ഇതേ തുടര്‍ന്നാണ് ഈ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മ വിശ്വാസമുണ്ടായത്.

പിന്നീട് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇതിലേക്ക് എത്തപ്പെട്ടു. ഇതില്‍ കുഞ്ചാക്കോ ബോബന്റെ ക്യാറക്ടര്‍ ഒന്ന് ക്ലീന്‍ ഷേവ് ചെയ്ത് ലേശം കറുത്തതാണ്, ഒരു പ്രത്യേക രീതിയിലുമാണ് ഈ കഥാപാത്രത്തിന്റെ മേക്കിങ്ങും. മാത്രമല്ല, ഞാന്‍ പുതിയ ആളാണ്, എന്നെക്കുറിച്ച് ആര്‍ക്കുമറിയില്ല ഇതൊക്കെയോര്‍ത്ത് ചാക്കോച്ചന്‍ എന്ത് പറയുമെന്നുള്ള ആശങ്കയോടെയാണ് സമീപിച്ചത്. എന്നാല്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് തീര്‍ത്ത കുഞ്ചാക്കോ ബോബന്‍ നമ്മള്‍ ഇത് ചെയ്യുമെന്ന് പറഞ്ഞ് കൈ തന്നപ്പോള്‍ ഏറെ ത്രില്ലിലായിരുന്നു.ചിറകൊടിഞ്ഞ കിനാവുകള്‍ ഏത് രീതിയിലാണ് മേക്കിംഗ് നടത്തുന്നത് എന്ന് അഭിനയിക്കാന്‍ വന്ന താരങ്ങള്‍ക്ക് പോലും ആദ്യം അറിയില്ലായിരുന്നു. ആദ്യ സിനിമ ചെയ്യുമ്പോള്‍ എന്നെ ആര്‍ക്കുമറിയില്ല അതുകൊണ്ട് തന്നെ എന്തും ചെയ്യാമെന്നുള്ള ആത്മ ധൈര്യമുണ്ടായിരുന്നു. എന്നാല്‍ മമ്മൂക്ക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എന്റെ രണ്ടാമത്തെ സിനിമയായ വണ്‍ ഒരുക്കുമ്പോള്‍ ആ ധൈര്യം ഇല്ലായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button