വിവാഹമോചിതയായി എന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചു എന്ന് തുടങ്ങുന്ന വാര്‍ത്തകള്‍ ഉയര്‍ന്ന് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കി നടി നവ്യ നായർ. വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഒരുത്തീ’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി നല്കിയ അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച് നടി മനസുതുറന്നത്.
നവ്യയുടെ വാക്കുകൾ :
സോഷ്യല്‍ മീഡിയകളുടെ നിലനില്‍പ്പിന്റെ ഭാഗമായിട്ടാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തു വരുന്നതാണ്. അത്തരം വാര്‍ത്തകള്‍ക്ക് വാല്യൂവും ആവശ്യക്കാരും ഉണ്ടെന്ന് കാണുമ്പോള്‍ അവരത് ചെയ്യുകയും കൗതുകമുള്ള വാര്‍ത്തയായത് കൊണ്ട് മറ്റുള്ളവര്‍ കയറി കാണുകയും ചെയ്യും. മകന്റെ പിറന്നാളിനും വണ്ടി വാങ്ങിയപ്പോഴും എന്റെ പിറന്നാളിനും ഭര്‍ത്താവ് ഉണ്ടായിരുന്നില്ല. ഈ മൂന്നു കാര്യങ്ങളും ചേര്‍ത്ത് വെച്ചിട്ടാണ് വിവാഹമോചനമായി എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായത്.
അതു കഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി വന്നപ്പോള്‍ ചേട്ടനും അമ്മയും മോനും കാവടി എടുത്തിരുന്നു. നമ്മള് എല്ലാവരും അവിടെ പോയി ആഘോഷവും നടത്തി. ശേഷം അച്ഛന് ബലിയിട്ടതിന് ശേഷമാണ് ചേട്ടന് മുംബൈയിലേക്ക് മടങ്ങി പോയത് എന്നാണ് നവ്യ പറയുന്നത്. ഇതെല്ലാം എങ്ങനെയാണ് ആളുകളെ പറഞ്ഞ് മനസിലാക്കുക. ഞാനിപ്പോഴും വിവാഹിത തന്നെയാണേ എന്ന് പറയേണ്ട ആവശ്യമുണ്ടോ?.
Post Your Comments