InterviewsLatest NewsNEWS

ഓരോ കഥാപാത്രത്തിന്റെ പേരും പറഞ്ഞ് ചെയ്യും, അല്ലാതെ മേക്കോവര്‍ വരാന്‍ താന്‍ ഒന്നും ചെയ്യാറില്ല: മഞ്ജു വാര്യര്‍

ലുക്ക് മാറണം എന്ന് വിചാരിച്ചല്ല മോക്കോവര്‍ ചെയ്തതെന്നും, എന്നാല്‍ മോക്കോവര്‍ നടത്താന്‍ തനിക്ക് ഇഷ്ടമാണെന്നും നടി മഞ്ജു വാര്യര്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മോക്കോവറിനെ പറ്റിയും, നവ്യ നായരുമായുള്ള സൗഹൃദത്തെ പറ്റിയുമെല്ലാം മഞ്ജു പറയുന്നത്.

മഞ്ജുവിന്റെ വാക്കുകൾ :

ലുക്ക് മാറണം എന്ന് വിചാരിച്ച് ചെയ്തത് ആയിരുന്നില്ല. ഒരുപക്ഷെ ഏതെങ്കിലും ഒരു സിനിമയ്ക്ക് വേണ്ടി രണ്ട് മുടി വെട്ടിയിട്ട് വല്ല പരീക്ഷണവും നടത്തിയത് ആവാം. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു ആ സമയത്ത്. പിന്നെ ഇതുപോലെ ഓരോ പരീക്ഷണം നടത്താന്‍ എനിക്ക് ഇഷ്ടമാണ്. ഓരോ കഥാപാത്രത്തിന്റെ പേരും പറഞ്ഞ് ഞാന്‍ അത് ചെയ്യും. അല്ലാതെ മേക്കോവര്‍ വരാന്‍ താന്‍ ഒന്നും ചെയ്യാറില്ല. സ്വഭാവികമായും എല്ലാവരുടേയും ജീവിതത്തില്‍ സംഭവിക്കാറുണ്ട്.

നവ്യയുടെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ വീണ്ടും സിനിമ ചെയ്യുകയാണ്. ആ സിനിമ ഞാനും കാണാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചില തിരക്കുകള്‍ക്കിടയില്‍ പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള എല്ലാ ആശംസകളും ഞാന്‍ നവ്യയെ അറിയിക്കുകയാണ്. ഇത് ഒരു മീഡിയയുടെ മുന്‍പില്‍ ഫോര്‍മല്‍ ആയി പറയുന്നു എന്നേയുള്ളൂ. അല്ലാതെ തന്നെ നവ്യയുടെ സന്തോഷം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നവ്യയ്ക്കും അറിയാം.

 

 

 

shortlink

Related Articles

Post Your Comments


Back to top button