അവതാരകനായി പ്രേക്ഷകഹൃദയം കീഴടക്കി ഇപ്പോൾ അഭിനയലോകത്തേക്ക് രംഗപ്രവേശം ചെയ്ത താരമാണ് ജീവ. താരത്തിന്റെ പുതിയ ചിത്രം 21 ഗ്രാംസ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോൾ ഈ ചിത്രത്തിലേക്ക് താന്‍ എത്തിയ വഴിയെക്കുറിച്ച് മനസ് തുറക്കുകയാണ് ജീവ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍.
ജീവയുടെ വാക്കുകൾ :
അവതാരകനായ സരിഗമപയില്‍ ഒരു ദിവസം അതിഥിയായി അനൂപേട്ടന്‍ എത്തുകയായിരുന്നു. ഒരുപാട് ഇഷ്ടമുള്ള നടനാണ്. അനൂപേട്ടന്‍ തന്നെ ഒരുപാട് ആഗ്രഹിച്ച വേദിയായിരുന്നു അത്. അദ്ദേഹം ഒരുപാട് സംസാരിച്ചു. നമുക്ക് ഒട്ടും മനസിലാക്കാത്ത ഇംഗ്ലീഷില്‍ അനൂപേട്ടന്‍ എന്തൊക്കയോ പറഞ്ഞു. അതില്‍ സരിഗമപ എന്ന ഷോയുണ്ടായിരുന്നു. ജഡ്ജസ് ഉണ്ടായിരുന്നു. കുട്ടികളെ കഴിവിനെ പറ്റി, അവരുടെ പെര്‍ഫോമന്‍സിനെ പറ്റി ഒക്കെ പറഞ്ഞു. എന്നിട്ട് മെല്ലെ നിര്‍ത്തി. അപ്പോള്‍ ഇത്രയൊക്കെ പറഞ്ഞില്ലേ, രണ്ട് ഇംഗ്ലീഷ് എനിക്കൂടെ താ എന്ന് ഞാന്‍ പറഞ്ഞു.
ഇവന്റെ ആത്മാര്‍ത്ഥ എനിക്ക് ഒത്തിരി ഇഷ്ടമായെന്നും സിനിമയാണ് ഇവന്റെ ആഗ്രഹമെന്നും പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ നീ വരുമോ എന്നു ചോദിച്ചു. ഒന്ന് വിളിച്ച് നോക്കൂ. ഞാന്‍ വീട്ടിലുണ്ടാകും എന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങനെ ആ ഷോ കഴിഞ്ഞു. പോകാന്‍ നേരവും അനൂപേട്ടന്‍ പറഞ്ഞു, ഞാന്‍ നിന്നെ വിളിക്കുമെന്ന്. പിന്നെ ഒന്ന് രണ്ട് മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും അദ്ദേഹത്തെ കണ്ടു. അപ്പോള്‍ ചോദിച്ചു, നിനക്ക് സിനിമയിലൊന്നും അഭിനയിക്കണ്ടേ എന്ന് ചോദിച്ചു. വേണം, പക്ഷെ ആരും വിളിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ശരി നീ എന്റെ നമ്പര്‍ നോട്ട് ചെയ്‌തോ എന്ന് പറഞ്ഞ് നമ്പറും തന്ന് പോയി. അപ്പോള്‍ തന്നെ ഞാന്‍ വാട്‌സ് ആപ്പില്‍ മെസേജും അയിച്ചിരുന്നു.
അത് കഴിഞ്ഞ ഒന്നര ആഴ്ച കഴിഞ്ഞതും എന്നെ അനൂപേട്ടന്‍ വിളിച്ചു. നീ എന്നുമെന്നും ഇങ്ങനെ ആങ്കറിംഗ് ചെയ്ത് നടന്നാല്‍ മതിയോ, സിനിമയിലൊന്നും അഭിനയിക്കണ്ടേ എന്ന് ചോദിച്ചു. ഞാന്‍ വിളിച്ചാല്‍ നീ വരുമോ എന്ന് ചോദിച്ചു. ഉറപ്പായും വരുമെന്ന് ഞാനും പറഞ്ഞു. അങ്ങനെയാണെങ്കില്‍ നിന്നെ രണ്ട് ദിവസം കഴിയുമ്പോള്‍ ബിബിന്‍ എന്നയാള്‍ വിളിക്കുമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്.
Post Your Comments