കുട്ടിക്കാലത്ത് തന്റെ കണ്ണിൽ മോഹൻലാൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും, സിനിമയെ സീരിയസായി കാണാൻ തുടങ്ങിയപ്പോഴാണ് മമ്മൂക്കയെ ശ്രദ്ധിച്ചു തുടങ്ങിയതെന്നും നടൻ ഷൈൻ ടോം ചാക്കോ. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് അഭിനയത്തിൽ തന്നെ സ്വാധീനിച്ച നടീനടന്മാരെ കുറിച്ച് ഷൈൻ പറഞ്ഞത്.
ഷൈനിന്റെ വാക്കുകൾ :
കുട്ടിക്കാലത്ത്, സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് എന്റെ കണ്ണിൽ മോഹൻലാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് സിനിമയിലേക്ക് ആകർഷിക്കപ്പെട്ടതും ഞാൻ മുന്നോട്ട് സഞ്ചരിച്ചതും. കുറച്ചുകൂടി സിനിമയെ സീരിയസായി കാണാൻ തുടങ്ങിയപ്പോഴാണ് മമ്മൂക്ക എന്ന നടനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. അവർ രണ്ടുപേരും മാത്രമല്ല, മലയാളത്തിൽ ഞാൻ കണ്ടിട്ടുള്ള അഭിനേതാക്കളെല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഭരത് ഗോപി സാർ, നെടുമുടി വേണു ചേട്ടൻ, സിദ്ദിഖ്, സായ് കുമാർ… ഉർവശി ചേച്ചി, ശോഭന, മഞ്ജുവാര്യർ, ലളിത ചേച്ചി.
മലയാളത്തിൽ എല്ലാവരും നന്നായി പെർഫോം ചെയ്യുന്ന നടീനടന്മാരാണ്. ലോകത്തെവിടെയും കാണില്ല നന്നായി പെർഫോം ചെയ്യുന്ന ഇത്രയേറെ അഭിനേതാക്കൾ. ജീവിതം മൊത്തം അഭിനയത്തിനായി മാറ്റിവച്ചവരാണ് ഇവരൊക്കെ. മറ്റുള്ള ഇൻഡസ്ട്രികളെ പോലെ ഇത്ര മണിക്കൂർ മാത്രം ജോലി എന്ന രീതിയിലൊന്നുമല്ല അവരാരും ജോലി ചെയ്തത്. ഏതു പാതിരാത്രിയ്ക്ക് വിളിച്ച് ഷോട്ട് എടുക്കണമെന്നു പറഞ്ഞാലും അതിനു റെഡിയാവുന്നത്ര പാഷനുണ്ട് ഇവിടുള്ളവരിൽ’.
Post Your Comments