GeneralLatest NewsNEWS

വിവാഹ ശേഷമാണ് ജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്: ജ്യോതി കൃഷ്ണ

മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച്‌ 2012എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം സിനിമ വിട്ട താരം ഇപ്പോള്‍ ദുബായില്‍ സ്ഥിരതാമസ മാക്കിയിരിക്കുകയാണ്. അടുത്തിടെയാണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. എന്നാല്‍, ഇപ്പോള്‍ വിവാഹത്തിനു ശേഷം ലഭിച്ച തിരിച്ചറിവുകളെ പറ്റിയുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വിവാഹത്തിനു മുന്‍പ് ജീവിതത്തെ ഗൌരവമായി കണ്ടിരുന്നില്ല എന്നാണു താരം പറയുന്നത്.

ജ്യോതിയുടെ വാക്കുകള്‍:

വിവാഹത്തിനു മുന്‍പ് ജീവിതത്തെ ഗൗരവമായി കണ്ടിരുന്നില്ല. എല്ലാം തമാശയായിരുന്നു. വീട്ടില്‍ ഞാനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹ ശേഷമാണ് ജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. പലകാര്യങ്ങളെയും എങ്ങനെ സമീപിക്കണമെന്ന് അറിയില്ലായിരുന്നു.

ചുറ്റും പലതരം ആളുകള്‍. എല്ലാം വിവാഹ ശേഷം തിരിച്ചറിഞ്ഞു. വലിയൊരു പാഠമായിരുന്നു വിവാഹം. കുടുംബജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. വീട്ടില്‍ ഞാന്‍ ഒറ്റമോളായിരുന്നതിനാല്‍ തന്നെ വലിയ സ്വാര്‍ത്ഥതയായിരുന്നു. എനിക്ക് ഉണ്ടോ എന്ന് മാത്രമായിരുന്നു നോക്കുക. ഇപ്പോള്‍ എല്ലാം മാറി, വിവാഹശേഷമാണ് ഇതൊക്ക തിരിച്ചറിഞ്ഞത്. 2019 നവംബര്‍ 19 ന് ആയിരുന്നു എന്റെ വിവാഹം. വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തത് തന്നെയാണ്. കല്യാണം കഴിഞ്ഞ് ഒന്‍പത് മാസം ആയപ്പോഴേക്കും ഗര്‍ഭിണിയായി. തീര്‍ച്ചയായും അപ്പോള്‍ പൂര്‍ണണായും ശ്രദ്ധ കുടുംബത്തിന് തന്നെയായിരുന്നു. ഇപ്പോള്‍ മകന് രണ്ടര വയസ്സ് ആയി. തീര്‍ച്ചയായും സിനിമയിലേക്ക് മടങ്ങി വരണം എന്ന് ആഗ്രഹമുണ്ട്. സിനിമയുടെ വാല്യു അറിയുന്ന കുടുംബത്തിലാണ് ഞാന്‍ വിവാഹിതയായത്. അരുണ്‍ എനിക്ക് വളരെ അധികം സപ്പോര്‍ട്ടീവ് ആണ്

shortlink

Post Your Comments


Back to top button