InterviewsLatest NewsNEWS

മമ്മൂട്ടി വളരെ സപ്പോര്‍ട്ടീവാണ്, നമ്മളെ ഒരിക്കലും ഡിസ്‌കറേജ് ചെയ്യില്ല: ജിനു ജോസഫ്

ഭീഷ്മപർവ്വം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചില സീനെടുക്കുന്നതിനിടെ വാക്കുകള്‍ കിട്ടാതെ താന്‍ വിഷമിച്ചതിനെ കുറിച്ചും അത് കണ്ട് മമ്മൂക്ക ചോദിച്ച ചോദ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ജിനു ജോസഫ്. 14 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മമ്മൂക്കയുടെ ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ബിഗ് ബിയെന്ന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ജിനു പറയുന്നത്.

ജിനുവിന്റെ വാക്കുകൾ :

എന്റെ ആദ്യ സിനിമ ബിഗ് ബിയാണ്. മമ്മൂക്കയും അമലുമായിട്ടാണ് ആദ്യ സിനിമ. 15 കൊല്ലത്തിന് ശേഷം വീണ്ടും മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണ്. മമ്മൂക്ക കുറച്ചുകൂടി യങ് ആയതായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ മമ്മൂക്കയെ കണ്ട് അടിമുതല്‍ മുടി വരെ നോക്കി. ഈ സിനിമയില്‍ പുള്ളിയെ കാണാന്‍ എന്തൊരു ഗ്ലാമറാണ്. നമ്മള്‍ ശരിക്കും നോക്കിയിരുന്ന് പോകും. എന്റെ ആദ്യ സീന്‍ മമ്മൂക്ക സ്‌റ്റെപ്പില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ സംസാരിക്കുന്നതാണ്. അത് തന്നെ ഒരു പതിനഞ്ച് ടേക്ക് പോയി. എന്റെ ഒരു വാക്കില്‍ ഇങ്ങനെ സ്റ്റക്കായി സ്റ്റക്കായി നില്‍ക്കുകയാണ്. കത്തോലിക്ക എന്ന വാക്കോ മറ്റോ ആണ്.

അങ്ങനെ ഒരു അഞ്ചെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് എന്നോട് ചോദിച്ചു, താങ്കള്‍ ഏത് മതക്കാരനാണെന്ന്, ഞാന്‍ കത്തോലിക്ക ആണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് മമ്മൂക്ക ചിരിയോടെ ചോദിച്ചു. പക്ഷേ അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. നമ്മളെ ഒരിക്കലും ഡിസ്‌കറേജ് ചെയ്യില്ല. ഇത് കഴിഞ്ഞ് എനിക്കും ഒരു പാരഗ്രാഫ് വരുന്നുണ്ട്. അപ്പോള്‍ ഞാനും കുറേ അരിപെറുക്കുമെന്നൊക്കെ പറഞ്ഞ് സിറ്റുവേഷന്‍ കൂളാക്കി എന്നെ കംഫര്‍ട്ടാക്കി.

shortlink

Related Articles

Post Your Comments


Back to top button