Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

അഞ്ചു വർഷങ്ങൾക്ക് ശേഷം ഭാവന തിരികെ മലയാള സിനിമയിലേക്ക്: പ്രഖ്യാപനം നടത്തി മമ്മൂട്ടി

നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയുള്ള നടിയുടെ തിരിച്ചു വരവ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപിച്ചത്. ആദില്‍ മയ്മാനാഥ് അഷ്‌റഫിന്റെ സംവിധാനത്തിൽ റെനീഷ് അബ്ദുള്‍ ഖാദര്‍ നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

സഹോദരി – സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ മമ്മൂട്ടി പുറത്തുവിട്ടു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. സംഗീതം –  പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മേക്കപ്പ് – അമല്‍ ചന്ദ്രൻ, പ്രൊഡക്ഷന്‍ കൺട്രോളർ – അലക്‌സ് ഇ കുര്യന്‍ ,
ക്രിയേറ്റീവ് ഡയറക്ടർ – കിരണ്‍ കേശവ് , ഫിലിപ്പ് ഫ്രാന്‍സിസ് ആണ് ചീഫ് അസ്സോസിയേറ്റ്. പബ്ലിസിറ്റി ഡിസൈനുകള്‍ ഡൂഡ്‌ലെമുനിയും കാസ്റ്റിംഗ് അബു വളയംകുളവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സംഗീത ജനചന്ദ്രന്‍ കൈകാര്യം ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button