Latest NewsNEWSSongsVideos

‘ഏറ്റുക ജണ്ട’: എസ്. എസ്. രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’ ചിത്രത്തിലെ ആഘോഷഗാനം റിലീസായി

‘ബാഹുബലി’യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ‘ആര്‍ ആര്‍ ആര്‍’ ചിത്രത്തിന്റെ ആഘോഷഗാനം പുറത്തിറങ്ങി. ‘ഏറ്റുക ജണ്ട ‘ എന്ന് തുടങ്ങുന്ന വരികളാണ് ‘ആര്‍ ആര്‍ ആര്‍’ മലയാളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വരികള്‍ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരി നാരായണ്‍ എന്നിവര്‍ മലയാളം പതിപ്പിനായി ആലപിച്ചിരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവക്കൊപ്പം ഇതിലെ നായികാ വേഷം ചെയ്യുന്ന ആലിയ ഭട്ടും ഈ ഗാനത്തില്‍ നൃത്തം വെക്കുന്നുണ്ട്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഈ മാസം 25 നു തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്.

കേരളത്തിലെ പ്രശസ്ത നിർമ്മാതാവായ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്‌ചേഴ്‌സ് ആണ് ആർ ആർ ആർ കേരളത്തിൽ എത്തിക്കുന്നത് . ‘ആര്‍ ആര്‍ ആര്‍’ സിനിമയുടെ കേരള പ്രീ-ലോഞ്ച് നേരത്തെ വിപുലമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായുള്ള തന്റെ ‘ധീര’, ‘ഈച്ച’, ‘ബാഹുബലി 1’, ‘ബാഹുബലി 2’ തുടങ്ങിയ ചിത്രങ്ങള്‍ക്കൊക്കെയും കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും ‘ആര്‍ ആര്‍ ആറി’നും മലയാളികളുടെ സ്‍നേഹം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജമൗലി പറഞ്ഞിരുന്നു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്.

ജൂനിയര്‍ എന്‍ ടി ആര്‍, ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ഡി വി വി എന്റെര്‍റ്റൈന്മെന്റ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തില്‍ കുമാറും എഡിറ്റ് ചെയ്തത് ശ്രീകര്‍ പ്രസാദുമാണ്. പി ആർ ഓ : പ്രതീഷ് ശേഖർ

shortlink

Related Articles

Post Your Comments


Back to top button