കുറുപ്പിലെ ഭാസിപിള്ളയായും, വെയിലിലെ ജോമിയായുമൊക്കെ അടുത്തിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടന് ഷൈന്‍ ടോം ചാക്കോ പീറ്ററായി കളം നിറഞ്ഞാടുകയാണ് അമല്‍ നീരദ് ചിത്രം ഭീഷ്മപർവ്വത്തിൽ. നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ ഷൈന്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതിന്റെ ഭംഗി ഇഷ്ക് പോലുള്ള സിനിമകളിലും നമ്മള് കണ്ടതാണ്.
ഇത്തരം വില്ലന്‍ വേഷങ്ങളും സ്വഭാവ വേഷങ്ങളുമൊക്കെയാണ് ഷൈന്‍ ചെയ്തിട്ടുള്ളതില്‍ ഭൂരിഭാഗവും. നെഗറ്റീവ് ഷേഡുള്ള, ആരെയെങ്കിലും ചീത്ത വിളിക്കുന്ന റോളുകള്‍ ചെയ്യാന്‍ എളുപ്പമാണെന്നും എന്നാല്‍ റൊമാന്റിക്കായി അഭിനയിക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും പറയുകയാണ് ഷൈന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍.
‘റൊമാന്റിക്കായി അഭിനയിക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. നായികയുമായി അടുത്തിടപഴകുന്ന സീനുകള്‍ ചെയ്യാനും. ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്നപോലെ റൊമാന്റിക് ഫീലിലേക്ക് വരാന്‍ പറഞ്ഞാല്‍ എന്നെക്കൊണ്ട് നടക്കില്ല’.
Post Your Comments