GeneralLatest NewsNEWS

തന്റെ ടാന്‍സാനിയന്‍ യാത്രയുടെ അനുഭവങ്ങളുമായി രചന നാരായണൻകുട്ടി

യാത്രകളോടുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് രചന നാരായണന്‍കുട്ടി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ടാന്‍സാനിയന്‍ യാത്രയെ കുറിച്ച് രചന മനസ് തുറന്നത്.

താരത്തിന്റെ വാക്കുകളിലേക്ക്:

പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരു ആഫ്രിക്കന്‍ രാജ്യത്തിലേക്ക് ആദ്യമായിട്ടായിരുന്നു പോകുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാര്യം വന്യജീവികളെ കാണുവാനായി കാടുകളിലൂടെ സഫാരി നടത്താം എന്നതാണ്. ഞങ്ങളും അന്ന് അവിടെ ഒരു സഫാരിക്ക് പോയി. വാഹനം മുന്നോട്ട് നീങ്ങുന്ന സമയം പെട്ടെന്ന് ഒരു സിംഹം നമ്മുടെ വണ്ടിയുടെ സൈഡിലായി കിടന്നു. ശരിക്കും അമ്പരന്നുപോയ നിമിഷങ്ങളായിരുന്നു. നമ്മള്‍ വാഹനത്തിനകത്ത് ഇരിക്കുമ്പോള്‍ പുറത്ത് ഒരു സിംഹം. മൃഗശാലകളിലും ടിവിയിലും മാത്രം കണ്ടുപരിചയിച്ച കാട്ടിലെ രാജാവിനെ നേരിട്ട് തൊട്ടടുത്ത് കണ്‍നിറയെ കാണാനുള്ള അവസരം കൂടിയായിരുന്നു അത്.

അത് മാത്രമായിരുന്നില്ല ടാന്‍സാനിയന്‍ യാത്ര രചനയ്ക്ക് സമ്മാനിച്ച ഓര്‍മ്മ. ആ യാത്രയില്‍ നിന്നും ലഭിച്ച മറ്റൊരു മനോഹരമായ ഓര്‍മ്മ അവിടുത്തെ ഗോത്ര വര്‍ഗ്ഗക്കാരോടൊപ്പം ചെലവഴിക്കാനായ സമയമാണ്. അവരുടെ ഗോത്രത്തിന്റെ തനത് കലാരൂപം നമുക്കു വേണ്ടി അവതരിപ്പിച്ചു കാണിക്കുകയും, അവരോടൊപ്പം നൃത്തത്തില്‍ പങ്കുചേരാന്‍ ക്ഷണിക്കുകയും ചെയ്തപ്പോള്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്.

താന്‍ ഇതുവരെ നടത്തിയ യാത്രകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് തുംഗനാഥ് ആണ്. വിനോദ് മങ്കര സംവിധാനം നിര്‍വഹിച്ച നിത്യസുമംഗലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് തുംഗനാഥിലേക്ക് പോകുന്നത്. ചിത്രത്തിന്റെ കൊറിയോഗ്രഫിയും രചനയായിരുന്നു. ജീവിതത്തില്‍ മറക്കാനാകാത്ത യാത്രയായിരുന്നു അത്. ചിത്രീകരണത്തിനായി പോയതായിരുന്നു എങ്കിലും വളരെയധികം ആസ്വദിക്കാനായി ആ യാത്ര. ഇത്രയും മനോഹരമായ സ്ഥലങ്ങള്‍ നമ്മുടെ ഭൂമിയില്‍ ഉണ്ടോ എന്ന് ആശ്ചര്യപ്പെട്ടുപ്പോകും വാലി ഓഫ് ഫ്‌ലവേഴ്‌സില്‍ നില്‍ക്കുമ്പോള്‍.

 

shortlink

Related Articles

Post Your Comments


Back to top button