GeneralLatest NewsNEWS

ബഹിരാകാശ യാത്രയ്ക്ക് മുന്നേ പ്രണയിനിയുടെ പേര് നെഞ്ചിൽ പച്ചകുത്തി പീറ്റ് ഡേവിഡ്‌സൺ

ടി വി താരം കിംകർദാഷിയാനുമായുളള പുതിയ ബന്ധത്തിന്റെ പേരിൽ അടുത്തിടെ വാർത്തകളിൽ ഇടം നേടിയ നടനാണ് അമേരിക്കൻ ഹാസ്യതാരം പീറ്റ് ഡേവിഡ്‌സൺ. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടം നേടാൻ രണ്ടുകാരണങ്ങളുണ്ട്. പ്രണയിനി കിംകർദാഷിയാന്റെ പേര് നെഞ്ചിൽ പച്ചകുത്തിയതാണ് ഒന്ന്. രണ്ടാമത്തെതാവട്ടെ അതിന് തിരഞ്ഞടെുത്ത സമയവും. അടുത്തയാഴ്ച ബഹിരാകാശ യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ് പീറ്റ് ഡേവിഡ്‌സൺ.

ജഫ് ബെസോസിന്റെ ഉടമസ്ഥതയിലുളള ബ്ലൂ ഒറിജിനൽ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന നാലാമത്തെ മനുഷ്യ വിമാനത്തിൽ പീറ്റ് ഡേവിസൺ ഉൾപ്പെടെ ആറംഗ ടീം അടുത്താഴ്ച ബഹിരാകാശത്തേക്ക് പോകാനിരിക്കുകയാണ്. താരം അടുത്തയാഴ്ച ബഹിരാകാശത്തേക്ക് പറക്കും. ഒപ്പം പ്രണയിനി കർദാഷിയാൻ ഉണ്ടാവില്ല. അതുകൊണ്ടാവും നെഞ്ചിലെ പ്രണയം നെഞ്ചിനു പുറത്ത് പച്ചകുത്തിയതെന്നാണ് ആരാധകരുടെ അഭിപ്രായം.

28 കാരനായ ഡേവിഡ്സൺ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് റിയാലിറ്റി സ്റ്റാറും സംരംഭകയുമായ കർദാഷിയാനുമായുളള ഡേറ്റിംഗിന്റെ പേരിലായിരുന്നു. റാപ്പർ കാനി വെസ്റ്റുമായുള്ള വിവാദ വിവാഹമോചനത്തിനുശേഷമാണ് നടൻ പുതിയ ബന്ധം സ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button