കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും, മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ലെന്നും സംവിധായകന് വൈശാഖ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ട് തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ് ഇതെന്ന് മാത്യഭൂമിയോടാണ് സംവിധായകന് പ്രതികരിച്ചത്.
സംവിധായകന്റെ വാക്കുകൾ :
കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ല. ആവേശം കൊണ്ട് ആളുകള്‍ ഒരു കൗതുകത്തിന് പറഞ്ഞുണ്ടാക്കുന്നതാണ്. എന്റര്ടെയ്നര് തന്നെയാണ് മോണ്‍സ്റ്റര്‍, എങ്കിലും താനിത് വരെ ചെയ്ത് പോന്നിരുന്ന മാസ് സിനിമകളുടെ ഫ്ളേവര്‍ ഉള്ള ചിത്രവുമല്ല. തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണ്.
ലാലേട്ടനോട് പറഞ്ഞതിന് ശേഷമാണ് കഥ തന്നെ ആലോചിക്കുന്നത്. പുലിമുരുകന് ശേഷം അതേ ടീം ഒന്നിക്കുകയാണെങ്കിലും അത്തരത്തിലുള്ള ചിത്രമല്ല ഇത്. കഥയുടെ നോട്ട് കേട്ടപ്പോള്‍ തന്നെ ലാലേട്ടന് ആവേശത്തിലായിരുന്നു. നമുക്കിത് ചെയ്യാമെന്ന് ലാലേട്ടന് പറഞ്ഞു.
പിന്നീടുള്ള യാത്ര ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അദ്ദേഹവും ആന്റണി ചേട്ടനും ഉദയേട്ടനും താനും പല തവണ ഇരുന്ന് ചര്‍ച്ച ചെയ്താണ് കഥയുടെ വളര്‍ച്ച സംഭവിക്കുന്നത്. അവരുടെയൊക്കെ അനുഭവ സമ്പത്ത് ഇതില്‍ ഗുണം ചെയ്തിട്ടുണ്ട്. ഉദയേട്ടനോടൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ കംഫര്‍ട്ട് നല്കുന്ന കാര്യമാണ്. തങ്ങള്‍ തമ്മില്‍ നല്ലൊരു ധാരണയുണ്ട്. പുള്ളി സാധാരണ ചെയ്യുന്ന തരത്തിലുള്ള തിരക്കഥയേ അല്ല മോണ്‍സ്റ്ററിലേത്. കുറച്ച് വഴിമാറി സഞ്ചരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ സൗണ്ട് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ അവസാനത്തോടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകും.
Post Your Comments