തനിക്ക് കുടുംബ ജീവിതത്തില്‍ സംഭവിച്ച ചില പിഴവുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ആമിര്‍ ഖാൻ. സിനിമാ ജീവിതം കെട്ടിപ്പെടുത്താനുള്ള ഓട്ടത്തിനടയില്‍ കുടുംബം ശ്രദ്ധിക്കാനോ വ്യക്തി ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാനോ തനിക്ക് കഴിഞ്ഞില്ലെന്നാണ് ആമിര്‍ ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്. സിനിമകളില്‍ ശോഭിക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ആമിര്‍ പറയുന്നു.
ആമിറിന്റെ വാക്കുകൾ :
‘ഞാന്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തില്ല… എന്റെ മാതാപിതാക്കള്‍, എന്റെ സഹോദരങ്ങള്‍, എന്റെ ആദ്യ ഭാര്യ റീന, കിരണ്‍, റീനയുടെ മാതാപിതാക്കള്‍, കിരണിന്റെ മാതാപിതാക്കള്‍, എന്റെ മക്കള്‍. ഇവരെല്ലാം എന്റെ അടുത്ത ആളുകളാണ്. എനിക്ക് 18 വയസുള്ളപ്പോഴാണ് ഞാന്‍ സിനിമയില്‍ ചേരുന്നത്. ഞാന്‍ വളരെയധികം ലയിച്ച് പണിയെടുത്തു. സിനിമയില്‍ നിന്ന് ഒരുപാട് പഠിക്കാനും പ്രവര്‍ത്തിക്കാനും കഴിവ് തെളിയിക്കാനും ഞാന്‍ ആഗ്രഹിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ന് ഞാന്‍ മനസിലാക്കുന്നു എന്നോട് അടുപ്പമുള്ള ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സമയം കൊടുക്കാന്‍ ഞാന്‍ അന്ന് ശ്രമിച്ചിരുന്നില്ല എന്നത്. ഞാന്‍ എന്റെ മുഴുവന്‍ സമയവും എന്റെ ജോലിക്ക് നല്‍കി. എന്റെ ആരാധകരുമായുള്ള ബന്ധം ഞാന്‍ വളരെ ശക്തമാക്കി. എന്തായാലും എന്റെ കുടുംബം എന്നോടൊപ്പമുണ്ടെന്ന് ഞാന്‍ കരുതി. ആ സമയത്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ എനിക്ക് എല്ലാം നഷ്പ്പെട്ടിരുന്നു. എന്റെ കുടുംബം എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ഞാന്‍ മറന്നുപോയതാണ് അതിന് കാരണം.
എന്റെ കുട്ടികളോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയാത്തത് ഞാന്‍ ചെയ്ത മറ്റൊരു വലിയ തെറ്റാണ്. പക്ഷേ അതിന് എന്റെ പ്രൊഫഷനെ ഞാന്‍ കുറ്റപ്പെടുത്തില്ല. ഇന്ന് ഇറയ്ക്ക് 23 വയസുണ്ട്. അവള്‍ക്ക് 4-5 വയസുള്ളപ്പോള്‍ ഞാന്‍ അവള്‍ക്ക് വേണ്ടി ഉണ്ടായിരുന്നില്ല. സിനിമകളുടെ തിരക്കിലായിരുന്നു. എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കളെ ആവശ്യമുണ്ട്. കാരണം കുട്ടിയായിരിക്കുമ്പോൾ അവരുടേതായ ഭയങ്ങളും പ്രതീക്ഷകളും ഉണ്ടാകും. അവള്‍ക്ക് എന്നെ ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവള്‍ ഭയപ്പെടുമ്പോൾ അവളുടെ കൈ പിടിക്കാന്‍ ഞാന്‍ അവളുടെ അരികിലില്ലായിരുന്നു. ആ നിമിഷം ഒരിക്കലും തിരിച്ചുവരില്ലെന്ന് എനിക്കറിയാം.
Post Your Comments