
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് കശ്മീര്‍ ഫയലെന്നും, നൂറ് ശതമാനവും അതിശയകരമായ ചിത്രമാണെന്നും ഉണ്ണി കുറിച്ചു. മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ അനുപം ഖേര്‍ അവതരിപ്പിച്ചതുള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ മികച്ചുനിന്നുവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.
‘ഈ സിനിമ കാണുന്നതിനിടയില്‍ ഒരിക്കല്‍പോലും കണ്ണ് നിറയാത്തവര്‍ മനുഷ്യന്മാര് ആവില്ല’ എന്നാണ് ഉണ്ണിയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്.
വിവേക് അഗ്നിഹോത്രിയുടെ ഈ ചിത്രത്തില്‍ മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Post Your Comments