കൊച്ചി: മോഹന്‍ലാലിന്റെ ‘ആറാട്ട്’ ചിത്രത്തിലെ ഗാനം കോപ്പിയടിച്ചതാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംഗീത സംവിധായകന്‍ രാഹുല്‍ രാജ് രംഗത്ത് . ചിത്രത്തിലെ ‘ഒന്നാം കണ്ടം’ എന്ന ഗാനത്തിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ആ ട്യൂണ്‍ താന്‍ സിനിമകളില്‍ നിന്നോ ആല്‍ബത്തില്‍ നിന്നോ കോപ്പി അടിച്ചതല്ലെന്നും ദശാബ്ദങ്ങള്‍ ആയി ക്ഷേത്രങ്ങളില്‍ കേട്ട് വരുന്ന, ഒരു വലിയ വിഭാഗം മലയാളികള്‍ക്കും തമിഴര്‍ക്കും പരിചിതമായ ഒരു ഈണമാണെന്നും രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തന്റെ 15 വർഷത്തെ കരിയറിൽ, ഞാൻ അറിഞ്ഞുകൊണ്ട് മറ്റൊരുഗാനത്തിൽ നിന്ന് ഈണം പകർത്തിയിട്ടില്ലെന്നും പരമ്പരാഗതമായി പരിചതമായ ഒരു നാടന്‍ പ്രയോഗം പാട്ടിനിടയില്‍ ഉപയോഗിക്കണം എന്ന ചിന്തയില്‍ നിന്നുമാണ്, ഗാനത്തില്‍ ട്യൂണ്‍ ഉള്‍പ്പെടുത്തിയതെന്നും രാഹുല്‍ രാജ് വ്യക്തമാക്കി.
രാഹുല്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പരിഹാസങ്ങളും ട്രോളുകളും അതിരുവിട്ടു: പരാതി നൽകുമെന്ന് ‘ആറാട്ട്’ സന്തോഷ് വർക്കി
ആറാട്ടിലെ “ഒന്നാം കണ്ടം” എന്ന ഗാനത്തിൽ 01:16 തൊട്ട് 01:31 വരെയുള്ള ഭാഗത്ത് വരുന്ന ഒരു കോറസ് ബിറ്റിനെ കുറിച്ച് പലയിടത്തും വിമർശനങ്ങൾ കണ്ടിരുന്നു. അതിന്റെ ഈണം ഞാൻ പത്ത് വർഷം മുന്പിറങ്ങിയ ഒരു ഗാനത്തിൽ നിന്നും പകർത്തിയതാണെന്ന്. ഇതേ ഈണം തന്നെ അതിനും മുന്പിറങ്ങിയ മറ്റൊരു ഗാനത്തിൽ നിന്നുമാണെടുത്തത് എന്ന് മറ്റുചിലർ പറയുന്നു. ഇതിനെ കുറിച്ച് ഒരു ധാരണ തരാനാണ് എന്റെയീ പോസ്റ്റ്.
ഈ ബിറ്റ് സിനിമാപാട്ടുകളിൽ നിന്നോ ആൽബത്തിൽ നിന്നോ ഒന്നും എടുത്തതല്ല. ദശാബ്ദങ്ങൾ ആയി ക്ഷേത്രങ്ങളിൽ, ഉത്സവങ്ങളിൽ ഒക്കെ കേട്ട് വരുന്ന, തൊണ്ണൂറുകളിലോ അതിന് മുൻപോ ജനിച്ച ഒരു വലിയ വിഭാഗം മലയാളികൾക്കും, തമിഴർക്കും പരിചിതമായ ഒരു ഈണം ആണ്. വീര വിരാട കുമാര എന്ന കുമ്മിപ്പാട്ട് ‘കുത്തിയോട്ട’ത്തിലെ പ്രശസ്തമായ പല ഭാഗങ്ങളും തമിഴ് സാഹിത്യത്തിലെ അഗ്രഗണ്യനായ ശ്രീ ഭാരതീയാരുടെ കുമ്മി അടി തമിഴ് നാട് എന്ന കൃതിയുടെ ഗാനാലാപനവും ഇതേ രൂപത്തിൽ തന്നെ ആണ്. തിരുവാതിരകളിയിലും പലപ്പോഴും ഇതേ ഈണം കേൾക്കാം. ആഘോഷങ്ങളിൽ പൊതുവായി ആളുകൾ ഏറ്റ് പാടുന്ന ഈ നാടൻ ഈണം, ഒന്നാം കണ്ടം എന്നഗാനത്തിന്റെ ഇടയിൽ ചേർത്തത് മനപ്പൂർവ്വം തന്നെയാണ്.
കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്: ജൂഡ് ആന്തണി
ഏ. ആർ. റഹ്മാന്റെ “മാർഗഴി പൂവേ” എന്ന മാസ്റ്റർപീസ് തുടങ്ങുമ്പോഴുള്ള FLUTE PRELUDE/INTRO, “കൗസല്യാ സുപ്രജാ..” എന്ന നമുക്കെല്ലാം അറിയുന്ന വെങ്കടേശ്വര സുപ്രഭാതത്തിന്റെ ഈണം ഉപയോഗിച്ചത് പോലെ. ഞാൻ ആറാട്ടിൽ ഉപയോഗിച്ച ഇതേ ഈണം, റഹ്‌മാൻ സർ അദ്ദേഹത്തിന്റെ “ആഹാ തമിഴമ്മാ…” എന്ന ഹിറ്റ് ഗാനത്തിലും ഉപയോഗിച്ചിട്ടുണ്ട്. പരമ്പരാഗതമായി പരിചതമായ ഒരു നാടൻ പ്രയോഗം ഈ പാട്ടിനിടയിൽ ഉപയോഗിക്കണം എന്ന ദൃഢ നിശ്ശ്ചയത്തോടെയാണ് ഞാൻ ഈ ഗാനത്തിൽ അത് ഉൾപ്പെടുത്തിയത്.
ഇങ്ങനെയുള്ള സിറ്റുവേഷനുകളിൽ അല്ലാതെ, ചോട്ടാ മുംബൈയിൽ തുടങ്ങി, ആറാട്ട് വരെ എത്തി നിൽക്കുന്ന എന്റെയീ 15 വർഷത്തെ കരിയറിൽ, ഞാൻ അറിഞ്ഞുകൊണ്ട് മറ്റൊരുഗാനത്തിൽ നിന്ന് ഈണം പകർത്തിയിട്ടില്ല എന്ന് ഉറപ്പിച്ച് പറയാം. അത് ഞാൻ എനിക്ക് അനുഗ്രഹമായി കിട്ടിയ എന്റെ തൊഴിലിനോട് എനിക്ക് പുലർത്താൻ കഴിയുന്ന ആത്മാർഥതയായെ കണ്ടിട്ടുള്ളൂ.
Post Your Comments