InterviewsLatest NewsNEWS

കഥാപാത്രങ്ങള്‍ ആഴത്തില്‍ മനസ്സില്‍ പതിച്ചു എന്നതിന്റെ തെളിവാണ് ട്രോളുകള്‍, കാണുമ്പോള്‍ സന്തോഷം : നവ്യ നായർ

സോഷ്യല്‍ മീഡിയയല്ല ജീവിതമെന്നും, അവിടത്തെ എല്ലാ വാര്‍ത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേയുള്ളുവെന്നും നടി നവ്യ നായർ. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് . ഗോസിപ്പ് വാര്‍ത്തകളെ അവഗണിക്കുകയാണ് ചെയ്യാറുള്ളത് എന്ന് നവ്യ പറയുന്നത്.

നവ്യയുടെ വാക്കുകൾ :

സോഷ്യല്‍ മീഡിയയല്ല ജീവിതം. അവിടത്തെ എല്ലാ വാര്‍ത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേയുള്ളു. സോഷ്യല്‍ മീഡിയയില്‍ എന്നെക്കുറിച്ചു നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതില്‍ സത്യമില്ല. ഇത്തരം ഗോസിപ്പുകളെ അവഗണിക്കുകയാണു ചെയ്യുന്നത്. കഥാപാത്രങ്ങള്‍ ആഴത്തില്‍ മനസ്സില്‍ പതിച്ചു എന്നതിന്റെ തെളിവാണു ട്രോളുകള്‍. കാണുമ്പോള്‍ സന്തോഷമേ തോന്നാറുള്ളൂവെന്നും നവ്യ നായര്‍ പറയുന്നു.

നിരന്തരമായി സിനിമ കാണുന്ന ഒരാളാണു ഞാന്‍. അതുകൊണ്ടു തന്നെ സിനിമയിലെ മാറ്റങ്ങളും എന്റെയുള്ളില്‍ ഉണ്ട്. അമാനുഷിക കഥാപാത്രങ്ങളുള്ള സിനിമകളും റിയലിസ്റ്റിക്, ആര്‍ട്ടിഫിഷ്യാലിറ്റി സിനിമകളും മാറിമാറി വരും. നടിമാര്‍ക്കു പ്രാധാനമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരദാമ്മ, ജയഭാരതി, ഷീലാമ്മ. ഇവരുടെ പേരില്‍ അറിയപ്പെടുന്ന സിനിമകള്‍. ആ ഒരു കാലം തിരികെവരണമെന്ന് ആഗ്രഹിക്കുന്ന ആളാണു ഞാന്‍.

shortlink

Related Articles

Post Your Comments


Back to top button