കോഴിക്കോട്: സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നുവെന്നും ഇന്ന് അതിന്റെ തലം മാറിയെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. നല്ല സിനിമകളാണെങ്കിൽ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ആരംഭിക്കുന്നത് മുഖ്യമന്ത്രിയുടെ സജീവ പരിഗണനയിലില്ലെന്നും സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഉണ്ടാക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും രഞ്ജിത്ത് പറഞ്ഞു. താമസമില്ലാതെ അത് നടപ്പാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ ഭാഷയിലെയും സിനിമയോടുള്ള പ്രൊഫഷനല്‍ സമീപനം വളരെ വ്യത്യസ്തമാണ് : റോഷന്‍ മാത്യു
ഒടിടി പ്ലാറ്റ്‌ഫോമുകൾ സിനിമയ്ക്ക് വലിയ സഹായം തന്നെയാണെന്നും അത്, ചെറുപ്പക്കാരായ സിനിമാക്കാർക്ക് ഊർജം നൽകുന്നതാണെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഒടിടി സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments