ഏറ്റവും ഇഷ്ടമുള്ള താരങ്ങളില്‍ ഒരാള്‍ അന്നയാണ് എന്നും, നമ്മള്‍ ഉദ്ദേശിക്കുന്ന പരിപാടി ആയിരിക്കില്ല അന്ന നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് എന്നും നടന്‍ റോഷന്‍ മാത്യു. കപ്പേള എന്ന സിനിമയിലൂടെ ഒന്നിച്ചഭിനയിച്ച റോഷനും അന്നയും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇപ്പോൾ അന്ന ബെന്നുമായിട്ടുള്ള സൗഹൃത്തെ കുറിച്ച് സംസാരിക്കുകയാണ് റോഷൻ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ.
റോഷന്റെ വാക്കുകൾ :
അന്നയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതില്‍ ഏറ്റവും ഇഷ്ടമുള്ള താരങ്ങളില്‍ ഒരാള്‍ അന്നയാണ്. കൂടെ അഭിനയിക്കാന്‍ നമുക്കും രസമാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന പരിപാടി ആയിരിക്കില്ല, അന്ന നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. അങ്ങനെ സര്‍പ്രൈസ് ചെയ്യുന്ന ഒരാളാണ് അന്ന. ചില താരങ്ങളുടെ കൂടെയുള്ള ഗിവ് ആന്‍ഡ് ടേക്ക് ആങ്ങനെ ആയിരിക്കും.
കപ്പേള ചെയ്യുന്നതിന് മുന്‍പേ എനിക്ക് അന്നയെ പരിചയമുണ്ട്. കോമണ്‍ ആയ സുഹൃത്തുക്കളിലൂടെയാണ് ആ സൗഹൃദം തുടങ്ങിയത്. അന്നും ഇന്നും അത് അങ്ങനെ തന്നെയുണ്ട്. ഷൂട്ടിങ്ങിന് തൊട്ട് മുന്‍പ് നമ്മള്‍ സ്‌ക്രീപ്റ്റ് എടുത്ത് വായിക്കുന്നത് പോലെ ആയിരിക്കില്ല, അത് വായിച്ചിട്ട് പോയി അന്ന പെര്‍ഫോം ചെയ്യുന്നത്. അപ്പോള്‍ നമ്മള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് അവിടെ നടക്കില്ല. അന്ന ചെയ്തതിന്റെ പ്രതികരണം എന്ന രീതിയില്‍ നമ്മുടെ ഭാഗവും അവിടെ മാറും. അങ്ങനത്തെ മാറ്റങ്ങള്‍ വരുന്നത് എനിക്കും ഇഷ്ടമാണ്. ഞാനും അന്നയും കഴിഞ്ഞ കൊല്ലങ്ങളില്‍ ചെയ്ത സിനിമകള്‍ പോലെയല്ല, ഈ സിനിമയുടെ കഥ. സംവിധായകനും താരങ്ങള്‍ക്കുമെല്ലാം പുതിയൊരു അനുഭവം കൊടുക്കാന്‍ സിനിമയ്ക്ക് സാധിച്ചു.
Post Your Comments