CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘അതൊരു അനുഭവമായിരുന്നു ചലച്ചിത്രാനുഭവം’: രമേശ് പിഷാരടി

കൊച്ചി: നടനായും, അവതാരകനായും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കലാകാരനാണ് രമേഷ് പിഷാരടി. ടിവി ഷോകളിലും സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ച രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്.

സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. രമേശ് പിഷാരടി പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവച്ചൊരു ചത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചലച്ചിത്രാനുഭവം എന്ന തലക്കെട്ടിൽ, സൂപ്പർ താരം മോഹൻലാലിനൊപ്പം നടൻ സിദ്ദീഖിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്തതിന്റെ ചിത്രമാണ് രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ഇവർക്കൊപ്പം അന്റണി പെരുമ്പാവൂർ അബു സലീം എന്നിവരുമുണ്ട്.

രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആ ചോദ്യങ്ങള്‍ ബുദ്ധിമുട്ടാകും, അതേപ്പറ്റി ആധികാരികമായി പറയാനാവില്ല: ചോദ്യം നിരസിച്ച് നവ്യ നായര്‍

ചലച്ചിത്രാനുഭവം :-
പ്രിയപ്പെട്ട സിദ്ധിക്ക് ഇക്കയുടെ മകന്റെ വിവാഹചടങ്ങ്…
മമ്മൂക്ക, ലാലേട്ടൻ, ജയറാമേട്ടൻ അവർക്കൊപ്പം സംവിധായകരായ
ജോഷി, സിബി മലയിൽ,
സത്ത്യൻ അന്തിക്കാട്,
ഷാജി കൈലാസ്,സിദ്ദിഖ്
കുശലം പറഞ്ഞും;ചിരിച്ചും…അവർ
അങ്ങനെ വർത്തമാനം പറഞ്ഞു നിൽക്കുന്നത് കുറേ നേരം കൗതുകത്തോടെ, ആദരവോടെ നോക്കി നിന്നു…
ധർമജനും ഞാനും പരസ്പരം ആ കൂട്ടുകെട്ടുകളിലെ സിനിമാ പേരുകൾ മാത്രം പറയുന്ന ഒരു മത്സരം വച്ചു.
അതൊരു അനുഭവം ആയിരുന്നു
ചലച്ചിത്രനുഭവം.

shortlink

Related Articles

Post Your Comments


Back to top button