തന്റെ ശബ്ദം നഷ്ടപ്പെട്ടുവെന്നും കുറച്ച് ദിവസം വിശ്രമം വേണമെന്നുമുള്ള ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉള്ള എന്റെ വലിയ തിരിച്ചറിവ്. വോയിസ് റെസ്റ്റ് ഫോര്‍ 15 ഡെയിസ്’.. എന്നാണ് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരത്തിന്റെ ആരാധകർ അദ്ദേഹത്തെ വിളിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ, തന്റെ ആരാധകർക്കായി താരം തന്റെ രണ്ടാമത്തെ കുറിപ്പുമായെത്തി. തനിക്ക് മാറാരോഗമൊന്നും അല്ലെന്നും വോയിസ് റസ്റ്റ് എടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളുവെന്നുമാണ് താരം കുറിപ്പിൽ പറയുന്നത്.
ഹരീഷിന്റെ കുറിപ്പ് :
‘പ്രിയപ്പെട്ടവരെ, എനിക്ക് അത്ര വലിയ പ്രശ്‌നമോ/മാറാ രോഗമോ ഒന്നും ഇല്ല എന്ന് പറയാന്‍ ആണ് ഈ പോസ്റ്റ്. throat infection അഥവ laryngitis എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നത് കൊണ്ട് ശബ്ദം പോയി എന്നത് ശരി ആണ്. 15 ദിവസം കൊണ്ട് ശരി ആവും എന്ന്
സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാര്‍ത്ത ഒന്നും അല്ല ഇത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. (അങ്ങനെ കുറെ വാര്‍ത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോണ്‍ വിളിച്ചിരുന്നു എന്നോട് സ്‌നേഹമുള്ള കുറെ പേര്‍). പിന്നെ മെസേജുകളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശരി ആവും എന്നു ആവര്‍ത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട്.
നിങ്ങളുടെ സ്‌നേഹത്തിനു തിരികെ തരാന്‍ എന്റെ കയ്യില്‍ എന്റെ സംഗീതം മാത്രമേ ഉള്ളു. അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്‌നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം. ഒരുപാട് സ്‌നേഹം, നന്ദി. പിന്നെ പ്രസ്തുത വാര്‍ത്തയുടെ താഴെ വന്ന് ‘നന്നായി , ഇനി അവന്‍ പാടില്ലല്ലോ, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്. സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ 15 ദിവസത്തില്‍ എന്റെ തൊണ്ട ശരി ആവും.
ഇല്ലെങ്കില്‍ ഒരു മാസം, അല്ലെങ്കില്‍ രണ്ടു മാസം. എന്നായാലും ഞാന്‍ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയില്‍ തന്നെ പാടും. നിങ്ങള്‍ക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കില്‍, നിങ്ങള്‍ കേക്കണ്ടാന്നെ. ‘കണ്ണ് പോയതല്ല, കറന്റ് പോയതാണ്’ എന്ന് എല്ലാ ഭഗീരഥന്‍ പിള്ളമാരോടും പറയാന്‍ ആഗ്രഹിക്കുന്നു
Post Your Comments