ഒരു കാലത്തെ ഹിറ്റ് മെഗാ സീരിയലായ സ്ത്രീയിലെ ചന്ദ്രേട്ടനായി മലയാളി ടെലിവിഷൻ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടനാണ് യവനിക ഗോപാലകൃഷ്ണൻ. 1984ൽ ആലുവ യവനിക എന്ന പ്രൊഫൽനൽ നാടകസമിതി തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്കെത്തിയത്. പേരിനൊപ്പം സമിതിയുടെ പേര് കൂടി പതിയെ ചേർക്കപ്പെട്ടതോടെ ഗോപാലകൃഷ്ണനൊപ്പം യവനികയും കൂടെ കൂടി. വർണപകിട്ട്, കുഞ്ഞനന്തന്റെ കട തുടങ്ങി ചില സിനിമകളിലും യവനിക ഗോപാലകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്
നടൻ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന യവനിക ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എന്ത് മെസേജ് അയച്ചാലും മറുപടി നൽകുകയും അതുപോലെ മമ്മൂക്കയ്ക്ക് എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ പങ്കുവയ്ക്കുകയും ചെയ്യുന്ന നല്ല ഒരു ബന്ധം അദ്ദേഹവുമായി സൂക്ഷിക്കുന്നുണ്ട് എന്നാണ് സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ യവനിക ഗോപാലകൃഷ്ണൻ പറയുന്നത്.
ഗോപാലകൃഷ്ണന്റെ വാക്കുകൾ :
‘ഒരാൾ മാത്രം, പത്തേമാരി, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിൽ ഞാൻ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരാൾ മാത്രം എന്ന സിനിമ അഭിനയിക്കുമ്പോൾ ഉള്ള പരിചയം ഇപ്പോഴും ഉണ്ട്. എന്ത് മെസേജ് അയച്ചാലും മറുപടി നൽകുകയും അതുപോലെ മമ്മൂക്കയ്ക്ക് എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ പങ്കുവയ്ക്കുകയും ചെയ്യുന്ന നല്ല ഒരു ബന്ധം അദ്ദേഹവുമായി സൂക്ഷിക്കുന്നുണ്ട്. ടിവി ഷോകളും സീരിയലുകളും എല്ലാം കാണുന്ന ആളാണ് മമ്മൂട്ടി. മുമ്പ് ഞാൻ ദൂരദർശനിൽ ഒരു സീരിയൽ ചെയ്തിരുന്നു. ഒരിക്കൽ മദ്രാസിൽ എന്റെ ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് വരുമ്പോൾ സ്റ്റുഡിയോയിൽ വെച്ച് മമ്മൂക്കയെ കണ്ടു. സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു ഞാൻ അടുത്തിടെ ദൂരദർശനിൽ നിങ്ങളെ ഒരു സീരിയലിൽ കണ്ടു. നന്നായിരുന്നു കേട്ടോ എന്ന്. സീരിയൽ കാണാനൊക്കെ സമയം കിട്ടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, വെറുതേ ഇരിക്കുമ്പോൾ ഞാൻ ടിവി കാണും.
ചാനൽ മാറ്റി പോകുമ്പോഴാണ് നിങ്ങളെ കണ്ടത്. അപ്പോൾ അത് വെച്ചു… ഇരുന്ന് കണ്ടു. നന്നായിരുന്നു എന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹത്തോടുള്ള ബന്ധം വെച്ച് സിനിമകളിൽ ഞാൻ അവസരം ചോദിച്ച് വിളിക്കാറില്ല. ഈ കാലത്തിനിടയിൽ നൂറിലധികം സിനിമകൾ ചെയ്തിട്ടുണ്ട്. അവസരം ചോദിച്ച് വിളിക്കണം ആയിരുന്നുവെങ്കിൽ എനിക്ക് മമ്മൂക്കയ്ക്ക് ഒരു മസേജ് ഇട്ടാൽ മതിയായിരുന്നു മമ്മൂക്ക അടുത്ത സിനിമയിൽ എനിക്കൊരു അവസരം തരുമോ എന്ന് ചോദിച്ചാൽ അദ്ദേഹം ഇല്ല എന്ന് പറയില്ല എന്ന ഉറപ്പ് എനിക്കുണ്ട്. പക്ഷെ ആ ബന്ധം ദുരുപയോഗം ചെയ്യാൻ എനിക്ക് താത്പര്യമില്ല’
Post Your Comments