മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന എന്ന നടൻ. അഭിനയത്തോടൊപ്പം ഇദ്ദേഹത്തിന്റെ ശബ്ദവും നമുക്ക് സുപരിചിതമാണ്. മിക്ക മൊഴിമാറ്റ ചിത്രങ്ങളിലെയും നായകന്റെ ശബ്ദം ഇദ്ദേഹത്തിന്റേതാണ്. താന്‍ ഡബ്ബിംഗിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ശരണ്‍ ഇപ്പോള്‍. വിവാഹം കഴിഞ്ഞതിന് ശേഷമാണ് താന്‍ ഡബ്ബിംഗിലേക്ക് എത്തിയത് എന്നാണ് ശരണ്‍ പറയുന്നത്.
ശരണിന്റെ വാക്കുകൾ :
അഭിനയം, ഡബ്ബിംഗ് ഇവയിലൊക്കെ ശക്തമാകണം എന്ന് ഭാര്യയും ഭാര്യ വീട്ടുകാരും നിത്യവും പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാര്യയുടെ അച്ഛന്‍ പഴയ നടനും നിര്‍മാതാവുമായിരുന്നു. അദ്ദേഹം തനിക്ക് ഒരുപാട് പേരെ പരിചയപ്പെടുത്തി തന്നു.
സീരിയലില്‍ നിന്നാല്‍ സിനിമ കിട്ടില്ലെന്ന ധാരണ ആളുകളില്‍ ഉള്ള കാലമായിരുന്നു. അതിനാല്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താനും സീരിയലുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ തുടങ്ങി. പിന്നീട് സീരിയലും ഇല്ല സിനിമയും ഇല്ലെന്ന അവസ്ഥയായി. പിന്നെ എന്തെങ്കിലും വരുമാനം വേണ്ടെ എന്ന് കരുതിയാണ് ഡബ്ബിംഗ് ആരംഭിച്ചത്. അതാകുമ്പോള്‍ സംവിധായകരെ നേരിട്ട് കണ്ട് ചാന്‍സ് ചോദിക്കാനും പറ്റും. അങ്ങനെ തുടങ്ങിയ പരിപാടി ആണ്. ഡബ്ബ് ചെയ്ത് തുടങ്ങിയപ്പോഴാണ് അതിന്റെ പ്രാധാന്യം മനസിലായത്.
ഇപ്പോള്‍ ഷാരൂഖ് ഖാന്‍, വിവേക് ഒബ്‌റോയ്, രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, നാനി, വിക്രം, അജിത്ത്, സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. നടന്‍ ബാലയുടെ സ്ഥിരം ശബ്ദമാണ് താന്‍. അദ്ദേഹത്തോട് താന്‍ നല്ല സൗഹൃദത്തിലാണ്. താനില്ലെങ്കില്‍ ബാലയോ. ബാലയില്ലെങ്കില്‍ താനോ ഉണ്ടാകില്ലെന്ന അവസ്ഥയാണ്. അദ്ദേഹത്തിന്റെ ശരീര പ്രകൃതിക്ക് കൂടുതല്‍ ചേര്‍ച്ച തന്റെ ശബ്ദമാണ് എന്നാണ് ശരണ്‍ പറയുന്നത്. ഹരിശാന്ത് എന്ന പേര് ന്യൂമറോളജി പ്രകാരമാണ് ശരണ്‍ എന്നാക്കി മാറ്റിയത്.
Post Your Comments