ഞാന്‍ അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ ഞാന്‍ കാണാറില്ല, നല്ല ഓവര്‍ ആക്ടിങ്ങായിരുന്നു: ജോമോൾ

മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തി, നിരവധി ചിത്രങ്ങളില്‍ ബാലതാരമായ ശേഷം ജയറാമിനൊപ്പം സ്‌നേഹത്തിലൂടെ നായികാ പദവിയിലെത്തിയ നടിയാണ് ജോമോൾ. നിറം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജോമോള്‍, വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. സിനിമാഭിനയം നിര്‍ത്തിയതോടെ ചില മിനിസ്‌ക്രീന്‍ സീരിയലൂകളിലൂടെ താരം അഭിനയ രംഗത്ത് സജീവമായിരുന്നു, എന്നാല്‍, കുറച്ചു നാളുകള്‍ക്ക് ശേഷം താരം അതും നിര്‍ത്തിയിരുന്നു. ഇപ്പോഴിതാ കൈരളി ടി.വിയിലെ ജെ.ബി ജങ്ഷന്‍ എന്ന പരിപാടിയിലെ ജോമോളുടെ പഴയ ഒരു അഭിമുഖമാണ് ചര്‍ച്ചയാവുന്നത്. തന്റെ ചിത്രങ്ങൾ മക്കളെ കാണിക്കാറില്ലെന്നാണ് ജോമോൾ പറയുന്നത്.

ജോമോളുടെ വാക്കുകൾ :

ഞാന്‍ അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ ഞാന്‍ കാണാറില്ല. ആവശ്യമില്ലാതെ ഒരുപാട് എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാന്‍ നശിപ്പിച്ചിട്ടുണ്ട്. നല്ല ഓവര്‍ ആക്ടിങ്ങായിരുന്നു. അന്നത്തെ എന്റെ വസ്ത്രധാരണവും മേക്കപ്പും എല്ലാം കാണുമ്പോള്‍ എനിക്ക് എന്തോപോലെ തോന്നും. ഞാനും കാണാറില്ല. മക്കളെ കാണിക്കാറുമില്ല. അവരത് കണ്ടാല്‍ ചിലപ്പോള്‍ കരഞ്ഞുകൊണ്ട് ഓടിയേക്കും. ഞാന്‍ കാണിക്കാത്തതിനാല്‍ അവര്‍ക്ക് എന്റെ സിനിമകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല.

 

 

Share
Leave a Comment