ജോണി ആന്റണി, ‘സൈക്കിള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പുതുമുഖതാരമായിരുന്നു വിനീത് ശ്രീനിവാസൻ. ഗായകനായി പേരെടുത്ത ശേഷമാണ് വിനീത് സൈക്കിള്‍ എന്ന ചിത്രത്തിലൂടെ അഭിനേതാവായി മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ചത്. പിന്നീടങ്ങോട്ട്, ഗായകനായും നിര്‍മ്മാതാവായും അഭിനേതാവായുമെല്ലാം വിനീത് സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു. ഇപ്പോൾ നടനെന്ന നിലയിലുള്ള വിനീതിന്റെ ആദ്യകാലത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി.
സംവിധായകന്റെ വാക്കുകൾ :
നടനെന്ന നിലയില്‍ വിനീതില്‍ നിന്ന് അത്ഭുതങ്ങള്‍ കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ച് നല്ല സ്‌ട്രെയിന്‍ എടുത്തിട്ടുണ്ട്. അത് വിനീതിനും നന്നായിട്ടറിയാം. പിന്നെ അന്നത്തെ കാലത്ത് ഫിലിമിലൊക്കെയായിരുന്നു ഷൂട്ട്. റീട്ടേക്കുകള്‍ കൂടുതല്‍ വരുമ്പോള്‍ ഫിലിം കൂടുതല്‍ ചിലവാകുകയൊക്കെ ചെയ്തിട്ടുണ്ട്.
പക്ഷേ വിനീതെന്ന് പറയുന്നത് ഒരു പുതുമുഖമല്ലായിരുന്നു. പരിചിതമായ പുതുമുഖമായിരുന്നു. ശ്രീനിയേട്ടന്റെ മകനാണ്. പിന്നെ ഗായകനായി ഷൈന്‍ ചെയ്തു നില്‍ക്കുന്ന സമയമായിരുന്നു. നാളത്തെ ഒരു പ്രോമിസിങ് വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വിനീതിനെ ഞാന്‍ കൊണ്ടുവന്നില്ലെങ്കില്‍ വേറെ ആരെങ്കിലും കൊണ്ടുവരുമെന്ന് ഉറപ്പായിരുന്നു. വരാന്‍ വിനീത് ആഗ്രഹിച്ചാല്‍ മാത്രം മതി. പിന്നെ അത് എന്നിലൂടെ നടന്നു എന്നേയുള്ളൂ. പിന്നെ വിനീത് ആ കഥാപാത്രത്തിന് അനുയോജ്യനായിരുന്നു. ആ നിഷ്‌ക്കളങ്കതയും മുഖവും ആ കഥാപാത്രത്തിന് കറക്ടായിരുന്നു.
Post Your Comments