InterviewsLatest NewsNEWS

സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണ്: ഇടവേള ബാബു

1982ല്‍ റിലീസ് ചെയ്ത ഇടവേള എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നടനാണ് ഇടവേള ബാബു. ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി കൂടിയാണ്. ഇപ്പോഴിതാ, ഇപ്പോഴും അവിവിവാഹിതനായി തുടരുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. വഴിതെറ്റി പോകാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായെങ്കിലും അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ സഹായിച്ചുവെന്നും, പല കാര്യങ്ങളില്‍ നിന്നും താന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

ബാബുവിന്റെ വാക്കുകൾ :

വഴിതെറ്റി പോകാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായെങ്കിലും അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ സഹായിച്ചു. പല കാര്യങ്ങളില്‍ നിന്നും താന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ട്. ബാച്ചിലര്‍ മനസ്സില്‍ ഒരുപാട് സമയം നമ്മുടെ കൈയില്‍ ഉണ്ടാകും. കല്യാണം കഴിച്ചില്ലെങ്കിലും തന്റെ വീട്ടില്‍ അതിന്റേതായ പ്രശ്‌നങ്ങളും കാര്യങ്ങളുമുണ്ട്. ചേട്ടന്റെ മകന്റെ കാര്യങ്ങള്‍ താന്‍ തന്നെയാണ് നോക്കുന്നത്. അതിനാല്‍ ഫാമിലി ലൈഫ് നടത്തുന്നുണ്ട് എന്ന് പറയാം. അടുപ്പമുള്ളവരുടെ സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. ഞാന്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താന്‍ ഉണ്ട്.

അമ്മ സംഘടനയിലെ പ്രവര്‍ത്തനങ്ങള്‍ പാഷന്‍ ആയിട്ടാണ് കാണുന്നത്. ജോലി ആയി കണ്ടാല്‍ മടുക്കും. ട്രോളുകള്‍ താന്‍ ശ്രദ്ധിക്കാറില്ല. നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണ്.

shortlink

Related Articles

Post Your Comments


Back to top button