വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടാന്‍ കഴിഞ്ഞ താരമാണ് ഹണി റോസ്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ നന്ദിമൂരി ബാലകൃഷ്ണയുടെ നായികയായാണ് താരം ഇപ്പോൾ എത്തുന്നത്. ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് അത്ര എളുപ്പമല്ലെന്നാണ് താരം പറയുന്നത്.
ഹണിയുടെ വാക്കുകൾ :
‘ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി മുതല്‍ മോണ്‍സ്റ്റര്‍ വരെയുള്ള സിനിമയിലെ കഥാപാത്രങ്ങളെല്ലാം ബോള്‍ഡാണ്. അഭിനയ യാത്രയില്‍ ബ്രേക്ക് തന്ന കഥാപാത്രമാണ് ധ്വനി. വളരെ ശക്തയും തീരുമാനങ്ങള്‍ സ്വയം എടുക്കുകയും വലിയ കാഴ്ചപ്പാടുകളുമുള്ള ആളാണ് ധ്വനി. അതിനുശേഷം വന്നവരെല്ലാം ബോള്‍ഡും ഗ്രേഷെയ്ഡും മസിലു പിടിച്ചുള്ള കഥാപാത്രങ്ങള്‍. അത്തരം കഥാപാത്രങ്ങള്‍ വരിക എളുപ്പമല്ല.
ട്രിവാന്‍ഡ്രം ലോഡ്ജ് വിജയ സിനിമയായതുകൊണ്ട് അത്തരം കഥാപാത്രം വരുമ്പോള്‍ ആ കുട്ടി ഓകെ എന്ന് തോന്നിയിട്ടുണ്ടാവും. ബോള്‍ഡ് കഥാപാത്രങ്ങളില്‍ നിന്ന് ഒരു ബ്രേക്ക് സംഭവിക്കാം, സംഭവിക്കാതിരിക്കാം. ഞാന്‍ അത് ആസ്വദിക്കുന്നു. എന്നാല്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്ത കഥാപാത്രമാണ് മോണ്‍സ്റ്ററില്‍. സിനിമയെ ഒരുപാട് ഇഷ്ടമുള്ളതിനാല്‍ സംവിധാനം ആഗ്രഹവും ലക്ഷ്യവുമാണ്.
Post Your Comments