GeneralLatest NewsNEWSTV Shows

ഞാന്‍ വിവാഹിതയായിരുന്നുവെന്നു പലര്‍ക്കുമറിയില്ല, 2017ൽ വിവാഹം, 2018 ല്‍ വേര്‍പിരിഞ്ഞു: നടി ആരതി സോജന്‍

ഞാനിത് രഹസ്യമാക്കി വെച്ചുവെന്ന് നാളെ പറയരുത്

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ആരതി സോജന്‍. മഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ ആരതി തന്റെ കുടുംബത്തെക്കുറിച്ചു പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

താന്‍ വിവാഹിതയായിരുന്നുവെന്ന കാര്യത്തെക്കുറിച്ച്‌ പലര്‍ക്കും അറിയില്ലെന്നു ആരതി ഒരു അഭിമുഖത്തിൽ പറയുന്നു. ‘2017ലായിരുന്നു അത്. 2018 ല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പിരിഞ്ഞത്. അത് കഴിഞ്ഞിട്ടിപ്പോള്‍ നാല് വര്‍ഷമായി. പബ്ലിക് ഫിഗറായി നില്‍ക്കുമ്ബോള്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് കള്ളം പറയാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ അത് പുറത്തുവരും. 21ാം വയസില്‍ കല്യാണം കഴിച്ച്‌ 22ാം വയസില്‍ പിരിയുകയായിരുന്നു. ഇതേക്കുറിച്ച്‌ അറിയാത്തവരോടെയാണ് ഇപ്പോള്‍ പറയുന്നത്. ഞാനിത് രഹസ്യമാക്കി വെച്ചുവെന്ന് നാളെ പറയരുത്. നാളെ ചിലപ്പോള്‍ വേറെ വിവാഹം ചെയ്‌തേക്കാം. ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ചീത്തപ്പേര് ഉണ്ടായേക്കാം. എന്തായാലും ഉടനെയൊന്നും വിവാഹത്തിന് പ്ലാനില്ല’- ആരതി പങ്കുവച്ചു.

read also: അന്ന് ഞാൻ കന്യകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല: വെളിപ്പെടുത്തലുമായി സയന്തനി ഘോഷ്

‘അമ്മയുടെ ഇഷ്ടപ്രകാരമാണ് എന്റെ വിവാഹം നടത്തിയത്. അത് ഇങ്ങനെയായിത്തീര്‍ന്നതില്‍ വിഷമം അമ്മയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ സന്തോഷവതിയാണ്. ഇന്നത്തെക്കാലത്ത് വിവാഹമോചനം വലിയ സംഭവമൊന്നുമല്ല. ആരെ വിവാഹം ചെയ്താലും അവരുടെ ഉള്ളൊന്നും നമുക്ക് കയറി നോക്കാന്‍ പറ്റൂലല്ലോ, എത്ര അഡ്ജസ്റ്റ് ചെയ്താലും ശരിയാവണമെന്നില്ല. അങ്ങനെ പോവുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്നേ ഞാന്‍ പറയൂ’- താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button