ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കേരളത്തില്‍ വന്നപ്പോൾ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല എന്നും, ബാഹുബലി തന്റെ സ്വകാര്യതയെ തടസപ്പെടുത്തിയിട്ടുണ്ടെന്നും നടൻ പ്രഭാസ്. ഏറ്റവും പുതിയ ചിത്രം രാധേശ്യാമിന്റെ പ്രമോഷനായാണ് പ്രഭാസ് കേരളത്തില്‍ എത്തിയത്. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ദനായാണ് പ്രഭാസ് വേഷമിടുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. ബാഹുബലിക്ക് മുമ്പ് തെലുങ്കിലെ അറിയപ്പെടുന്ന താരമായിരുന്നെങ്കിലും ഇപ്പോള്‍ തന്റെ സ്വകാര്യത നഷ്ടമായെന്ന് പറയുകയാണ് പ്രഭാസ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ.
പ്രഭാസിന്റെ വാക്കുകൾ :
‘ബാഹുബലി എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ആലപ്പുഴയില്‍ വന്നിരുന്നപ്പോഴും ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കേരളത്തില്‍ വന്നപ്പോഴും ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഷൂട്ടും നടന്നു. അന്ന് അവര്‍ക്കെന്നെ അറിയില്ലായിരുന്നു.
ഇന്ന് എല്ലാവര്‍ക്കും എന്നെ അറിയാം. അതുകൊണ്ട് തന്നെ മുമ്പത്തേതിലും ഒരുപാട് വ്യത്യാസമുണ്ട്. പക്ഷെ അതില്‍ എനിക്ക് പ്രശ്‌നമില്ല. നമുക്ക് എല്ലാം ഒരുമിച്ചു കിട്ടില്ലല്ലോ. ബാഹുബലിയും വേണം സ്വകാര്യതയും വേണം എന്ന് പറഞ്ഞു വാശി പിടിക്കാന്‍ കഴിയില്ലല്ലോ.
Post Your Comments