Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

തമിഴ്‌ നടിയ്‌ക്കെതിരെ അതിക്രമം: നിർബന്ധിച്ച് വിവസ്ത്രയാക്കിയതിന് ശേഷം വീഡിയോ എടുത്തു, പ്രതികൾ പിടിയിൽ

ചെന്നൈ: തമിഴ്‌ നടിയെ നിർബന്ധിച്ച് വിവസ്ത്രയാക്കിയതിന് ശേഷം വീഡിയോ എടുത്ത രണ്ടുപേർ പിടിയിൽ. മുപ്പത്തിയഞ്ചുകാരിയായ നടിയുടെ വലസരവാക്കത്തെ വീട്ടിൽ അതിക്രമിച്ച് കയറി അതിക്രമം നടത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയ ശേഷം പ്രതികൾ നടിയുടെ 10 ഗ്രാം സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

തുടർന്ന്, അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, മധുരവോയൽ സ്വദേശിയായ കണ്ണദാസൻ, രാമപുരം സ്വദേശി സെൽവകുമാർ എന്നിരാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ പ്രതികളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു.

അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല,വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല:അനഘ

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ് സിനിമകളിൽ സഹ കഥാപാത്രങ്ങൾ ചെയ്തുവരുന്ന നടി തന്റെ വാതിലിൽ മുട്ടുന്നത് കേട്ട് വാതിൽ തുറന്നു നോക്കുകയായിരുന്നു. ഉടൻ തന്നെ മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിൽ അകത്ത് നിന്ന് പൂട്ടി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും വസ്ത്രമഴിക്കാൻ ആജ്ഞാപിക്കുകയുമായിരുന്നു. യുവതി അനുസരിക്കാൻ നിർബന്ധിതയായപ്പോൾ, രണ്ടാമത്തെയാൾ തന്റെ മൊബൈൽ ഫോണിൽ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചു. തുടർന്ന്, ഇരുവരും ചേർന്ന് നടിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് ഇരുചക്രവാഹനത്തിൽ സ്ഥലംവിട്ടു.

50,000 രൂപയും 24 ഗ്രാം സ്വർണവുമായി കവർച്ചക്കാർ കടന്നുകളഞ്ഞതായാണ് നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ, മോഷ്ടിച്ച വസ്തുക്കളെക്കുറിച്ച് നടി പരാതിയിൽ പറയുന്നത് തെറ്റാണെന്ന് കണ്ടെത്തിയെങ്കിലും മറ്റ് വിവരങ്ങൾ ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button