GeneralLatest NewsNEWS

ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി മേപ്പടിയാൻ

2021 ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ, മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടി ‘മേപ്പടിയാൻ’. കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് പുരസ്‌കാരം ഉണ്ണി മുകുന്ദന് സമ്മാനിച്ചു. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ അഭിനയത്തെയും കഥയെയും പ്രമുഖരടക്കം നിരവധി പേർ പ്രശംസിച്ചിരുന്നു.

100-ലധികം ഇന്ത്യൻ സിനിമകളുമായി ആണ് മലയാള ചിത്രമായ മേപ്പടിയാൻ മത്സരിച്ചതെന്നും, അവയിൽ ഇന്ത്യൻ പനോരമ മത്സരത്തിന്റെ ഭാഗമായി മേപ്പടിയാൻ പുരസ്‌കാരത്തിന് അർഹമായെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.

‘എല്ലാവർക്കും ഇത് തീർച്ചയായും അഭിമാനത്തിന്റെ നിമിഷമാണ്. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചവർക്കും സിനിമ കണ്ടവരും മെറിറ്റിന്റെ അടിസ്ഥാനത്തിൽ പിന്തുണച്ചവർക്കും വരെ അഭിമാന നിമിഷം തന്നെ. എനിക്കും സിനിമയ്‌ക്കും ഒപ്പം നിന്ന എന്റെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി. നന്നായി പ്രവർത്തിക്കാനും മികച്ച വിനോദ ചിത്രങ്ങളുമായി തിരിച്ചുവരാനും ഇത് എന്നെ പ്രേരിപ്പിക്കുന്നു’- ഉണ്ണി മുകുന്ദൻ കുറിച്ചു.

ചടങ്ങിൽ കർണാടക ഉന്നത വിദ്യാഭ്യാസ, ഐടി-ബിടി, ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ സി എൻ അശ്വത് നാരായൺ, എംപി ശ്രീ ഡി വി സദാനന്ദ ഗൗഡ, ചീഫ് സെക്രട്ടറി കുമാർ ഐഎഎസ്, കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനീൽ പുരാണിക്, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡി ആർ ജയരാജ് എന്നിവരും പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments


Back to top button