ദിലീപിനെയും നാദിര്‍ഷയെയും ഹരിശ്രീ ട്രൂപ്പിലേക്ക് എത്താന്‍ നിമിത്തമായത് താന്‍ ആണെന്നും, ആ കാലഘട്ടം മുതല്‍ ഇപ്പോഴും അതേ സൗഹൃദം തുടര്‍ന്ന് വരികയാണെന്നും നടനും മിമിക്രി താരവുമായ ഏലൂര്‍ ജോര്‍ജ്. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ എന്ന ഷോയിലാണ് ഏലൂര്‍ ജോര്‍ജ് ഈ കാര്യം പറഞ്ഞത്. മഹാരാജാസ് കോളേജില്‍ പെര്‍ഫോം ചെയ്ത പയ്യനെയാണ് താന്‍ കൂട്ടിക്കൊണ്ടു വന്നത് എന്നാണ് നടന്‍ പറയുന്നത്.
ജോർജിന്റെ വാക്കുകൾ:
നാദിര്‍ഷ മിമിക്രിയിലേക്ക് വരാനൊരു നിമിത്തമായത് താനാണ്. യാദൃശ്ചികമായി സംഭവിച്ചതാണ് അത്. താനും രമേഷ് കുറുമശ്ശേരിയും. അവിടെ ഒരു ട്രൂപ്പ് ഉണ്ടാക്കി. പിന്നീട് ഹരിശ്രീയിലേക്ക് എത്തി. അതിന് ശേഷമാണ് ദിലീപും ഹരിശ്രീയിലേക്ക് എത്തുന്നത്. ഇങ്ങനൊരു പയ്യന്‍ ഉണ്ടെന്ന് അശോകനോട് താന്‍ പറഞ്ഞു. ദിലീപിന്റെ പെര്‍ഫോമന്‍സ് മഹാരാജാസ് കോളേജില്‍ വച്ച് കണ്ടിരുന്നു. അങ്ങനെയാണ് ആ പയ്യനെ കൂടി കൊണ്ട് വരാമെന്ന് വിചാരിക്കുന്നത്. ആ കാലഘട്ടം മുതല്‍ ഇപ്പോഴും അതേ സൗഹൃദം തുടര്‍ന്ന് വരികയാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആണെങ്കിലും താന്‍ ഉണ്ടാകും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലുള്ള സൗഹൃദമാണ് ഹരിശ്രീ മാര്‍ട്ടിനുമായി. മാനസികമായൊരു സിങ്ക് ഉണ്ട്. ഒരു മറയും ഇല്ലാതെ പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവമാണ് തങ്ങളുടെത്. എന്നും കാണാന്‍ സാധിച്ചില്ലെങ്കിലും ഫോണില്‍ വിളിക്കാറുണ്ട്. താമസിക്കുന്ന വീട് ഏകദേശം അടുത്താണ്.
Leave a Comment