മമ്മൂക്കയും ലാലേട്ടനുമായി ഒരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമുടെ വിജയം, മനോഹാരിത അതൊക്കെ തന്നെക്കാൾ സ്വപ്‌നം കാണുന്നത് അവരാണ് എന്ന് വൈശാഖ്. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് മമ്മൂട്ടിയെ പറ്റിയും മോഹന്‍ലാലിനെ പറ്റിയും തുറന്നു പറഞ്ഞത്.
വൈശാഖിന്റെ വാക്കുകൾ :
‘മമ്മൂക്കയും ലാലേട്ടനുമായി ഒരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമുടെ വിജയം, മനോഹാരിത അതൊക്കെ എന്നെക്കാള്‍ സ്വപ്‌നം കാണുന്നത് അവരാണ്. അവര് എനിക്ക് ഡേറ്റ് തരുന്നത് തന്നെ എന്തെങ്കിലും മികച്ചത് ലഭിക്കാനായിട്ടാണ്.
മധുരരാജ ഫൈറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് വളകരെ വിഷമമുണ്ടായ സാഹചര്യമുണ്ടായി. ഫൈറ്റ് സീന്‍ എങ്ങനെയാണെന്ന് അറിയാനായി ഒരു കൗതുകത്തിനായി ഞാന്‍ റോപ്പിട്ടിട്ട് ട്രൈ ചെയ്തു നോക്കിയിരുന്നു. അപ്പോള്‍ അതിന്റെ പെയ്ന്‍ എനിക്ക് മനസിലായി.
ഒരു ദിവസം ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിട്ട് എനിക്ക് സങ്കടം തോന്നിയിട്ട് മമ്മൂക്കയുടെ കാരവാനില്‍ ചെന്ന് നോക്കി. അപ്പോള്‍ മമ്മൂക്ക ഭക്ഷണം കഴിക്കാനായി ഡ്രെസ് മാറിയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്കയുടെ ദേഹം ചുവന്ന് തടിച്ചിരിക്കുകയാണ്. ആ ഒരു വേദന ഉണ്ടായത് അദ്ദേഹം എന്റെയടുത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ നല്ല വേദന എടുക്കുമെന്ന് എനിക്ക് മനസിലാകുന്നുണ്ട്.
മോണ്‍സ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ലാല്‍ സാറിന് ഒരു ദിവസം തീരെ വയ്യായിരുന്നു. വേണമെങ്കില്‍ പൊക്കോ എന്ന് ലാല്‍ സാറിന്റടുത്ത് പറയുന്ന സമയത്ത് തമാശയായിട്ടും കാര്യമായിട്ടും എന്നോട് പറഞ്ഞു. ഞാനെന്തായായും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും. ഞാന്‍ തളര്‍ന്ന് വീഴുന്നത് വരെ ഇതങ്ങ് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന് വേണമെങ്കില്‍ അത് ചെയ്യാതിരിക്കാം. സാമ്പത്തിക ഭദ്രത ഉണ്ട്. കംഫര്‍ട്ടബിളായി ജീവിക്കാം. മമ്മൂക്കയും ലാലേട്ടനും സിനിമയെ അങ്ങനെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ്.
Post Your Comments