ഉണ്ണി മുകുന്ദന്റെ ആദ്യ നിർമ്മാണ സംരംഭമായ ‘മേപ്പടിയാൻ’ വൻ വിജയമായിരുന്നു. നാട്ടിൻപുറത്തിന്റെ കഥ പറഞ്ഞ ചിത്രം, ഒ.ടി.ടി റിലീസിന് ശേഷവും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. സിനിമയിൽ ഏറെ സുഹൃത്തുക്കളുള്ള താരമാണ് ഉണ്ണി മുകുന്ദൻ. എല്ലാ കാര്യങ്ങളും തുറന്നു പറയാവുന്ന, ഒരു സുഹൃത്ത് തനിക്കും ഉണ്ടെന്ന് തുറന്നു പറയുകയാണ് ഉണ്ണി. ബിഹൈൻവുഡ്‌സിനോട് സംസാരിക്കുകയായിരുന്നു നടൻ.
‘സിനിമയില്‍ കുറേ സുഹൃത്തുക്കളുണ്ട്. പക്ഷെ മൂവി ഇന്‍ഡസ്ട്രിയില്‍ എനിക്കങ്ങനെ ബെസ്റ്റ് ഫ്രണ്ട് എന്ന ഒന്നില്ല. അത് ഞാന്‍ അങ്ങനെ ലൂസ് ആയി എടുക്കുന്ന വാക്കല്ല.എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ഒക്കെ സ്‌കൂള്‍ സമയം മുതലുള്ള ആളുകളാണ്. പക്ഷെ സിനിമയില്‍ സുഹൃത്തുക്കളുണ്ട്. എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ട്’, ഉണ്ണി പറയുന്നു.
തനിക്ക് പകരമായി മേപ്പടിയാനില്‍ നായകനായി തെരഞ്ഞെടുക്കുന്ന താരങ്ങളെയും ഉണ്ണി നിര്‍ദ്ദേശിച്ചു. ‘ഏത് നല്ല അഭിനേതാവിനും മേപ്പടിയാനിലെ ജയകൃഷ്ണനെ ചെയ്യാന്‍ സാധിക്കും. പൃഥ്വിരാജ് അല്ലെങ്കില്‍ നിവിന്‍ പോളിക്ക് ചെയ്യാം. ഇന്ന ആള് ചെയ്യണം എന്ന രീതിയിലുള്ള സ്‌ക്രിപ്റ്റ് അല്ല മേപ്പടിയാന്റേത്. എന്നെ മനസില്‍ കണ്ടല്ല സംവിധായകന്‍ വിഷ്ണു ഈ കഥ എഴുതിയത്. ഇത് കിട്ടിയതുകൊണ്ടും ഇഷ്ടപ്പെട്ടതുകൊണ്ടും ചെയ്തു. ഏത് നടന്റെ അടുത്ത് പോയാലും ഒരു ബ്രേക്ക് അല്ലെങ്കില്‍. ഹിറ്റ് കിട്ടാന്‍ സാധ്യതയുള്ള സിനിമയാണ് ഇത്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Post Your Comments