കൊച്ചി: ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ, സൗത്ത് ഇന്ത്യൻ മുഴുവൻ ആരാധകരെ സൃഷ്ടിച്ച നടനാണ് പ്രഭാസ്. മലയാളത്തിലും താരത്തിന് ആരാധകരുണ്ട്. മലയാള സിനിമകൾ ഒത്തിരി കാണാറുള്ള പ്രഭാസിന്, ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ പ്രേമം ആണ്. തന്റെ പുതിയ സിനിമയായ സലാറിനെ കുറിച്ച് പറയവെയാണ് പ്രേമത്തെ കുറിച്ചും ഇഷ്ട താരത്തെ കുറിച്ചും പ്രഭാസ് തുറന്നു പറഞ്ഞത്.
പൃഥ്വിരാജിന്റെ ശബ്ദം ഇഷ്ടമാണെന്ന് പ്രഭാസ് പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ തുടക്കത്തിലും അവസാനത്തിലും കേള്‍ക്കുന്നത് പൃഥ്വിരാജിന്റെ ശബ്ദമാണെന്ന് പ്രഭാസ് പറയുന്നു. ‘പൃഥ്വിരാജിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും കേള്‍ക്കുന്നത് പൃഥ്വിരാജിന്റെ ശബ്ദമാണ്. അത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. സിനിമയുടെ തുടക്കത്തിലുള്ള നരേഷനിലൂടെ ഓഡിയന്‍സിന് കഥയെ പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിക്കും’, പ്രഭാസ് പറയുന്നു. മലയാളത്തില്‍ ഇഷ്ടപ്പെട്ട സംവിധായകന്‍ എന്ന ഗണത്തിൽ ആരുമില്ലെന്ന് പ്രഭാസ് വ്യക്തമാക്കി. പ്രേമം ആണ് ഏറെ ഇഷ്ടമുള്ള സിനിമയെന്ന് വ്യക്തമാക്കിയ പ്രഭാസ്, ആ ചിത്രം നിരവധി തവണ കണ്ടിട്ടുണ്ടെന്നും പറഞ്ഞു.
അതേസമയം, കെ.ജി.എഫിന് ശേഷം സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ശ്രുതി ഹാസനാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. കെ.ജി.എഫിന്റെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം.
Post Your Comments