അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല,വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല:അനഘ

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പര്‍വ്വം’ തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്‌കോറുമെല്ലാം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തുന്ന ‘പറുദീസയിലെ’ എന്ന ഗാനം വലിയൊരു ഓളം തന്നെയാണ് യുവാക്കള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ഇപ്പോൾ ചിത്രത്തിലെ ഗാനത്തെ കുറിച്ചും ശ്രീനാഥ് ഭാസിക്കൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് ചിത്രത്തില്‍ റേച്ചല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ.

അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനായി വീട്ടുകാരെ കണ്‍വിന്‍സ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു. താന്‍ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് ഒരു ഞെട്ടലായിരുന്നെന്നും, പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ഒരു മേഖല തിരഞ്ഞെടുത്തതിന്റെ ആശങ്കയായിരുന്നു അതെന്നും അനഘ പറഞ്ഞു.

അനഘയുടെ വാക്കുകൾ ഇങ്ങനെ;

ഭാവനയോട് ക്രഷ്, വിളിച്ചപ്പോൾ തലകുനിച്ച് പിടിച്ച് അകത്തേക്ക് കയറി: അനുഭവം പറഞ്ഞ് ശ്യാം ജേക്കബ്

‘ഞാന്‍ വരുന്നത് ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയില്‍ നിന്നാണ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് ഈ ജോലിയുടെ ഭാഗം കൂടിയാണല്ലോ. വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല. മൂവി റിലീസിന്റെ കുറച്ചുദിവസം മുന്‍പ് അമ്മയോട് ഇത് സൂചിപ്പിച്ചു. ഡീറ്റെയില്‍ ആയി പറഞ്ഞിരുന്നില്ല. ഹിന്റ് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അപ്പോള്‍ അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ചേച്ചി സിനിമ കണ്ടു. ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്.

 

Share
Leave a Comment