GeneralLatest NewsNEWS

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലേയ്ക്ക് അതി ഗംഭീരമായ പരകായ പ്രവേശം : വൈറലായി അനസൂയ ഭരദ്വാജിനെ കുറിച്ചുള്ള പോസ്റ്റ്

അമല്‍ നീരദ് – മമ്മൂട്ടി കോമ്പിനേഷനിൽ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് തെലുങ്ക് നടി അനസൂയ ഭരദ്വാജിന്റേത്. മമ്മൂട്ടിയുടെ പ്രണയിനിയായ ആലീസ് എന്ന കഥാപാത്രത്തെയാണ് അനസൂയ ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നടിയെക്കുറിച്ച് നിഷാദ് ബാല എന്ന പ്രേക്ഷകന്‍ മലയാളം മൂവി ആന്‍ഡ് മ്യൂസിക്‌ ഡേറ്റ ബേസില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം :

ആലീസ് പര്‍വം

ജൂനിയര്‍ എന്‍.ടി.ആര്‍ ചിത്രമായ നാഗയില്‍ (2003) ആയിരുന്നു അവര്‍ ആദ്യമായി അഭിനയിച്ചത്. അന്ന് ഒരു എക്‌സ്ട്രാ ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള അരങ്ങേറ്റം. ‘സിനിമയില്‍ ഒരു രംഗത്തിന് വേണ്ടി മാത്രമാണ് ഞാന്‍ പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അന്ന് ജൂനിയര്‍ കോളജിലായിരുന്നു, ആ രംഗത്തിന് വേണ്ടി മാത്രം ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നു. അതിന് എനിക്ക് 500 രൂപ പ്രതിഫലം ലഭിച്ചു.

എംബിഎ (മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍) പഠിച്ച അവര്‍ കോര്‍പ്പറേറ്റ് ലോകത്തേയ്ക്കുള്ള പ്രവേശനത്തിനായി പരിശ്രമിക്കുമ്പോള്‍ ആകസ്മികമായി ഒരു ടെലിവിഷന്‍ കമ്പനിയില്‍ എത്തിപ്പെടുന്നു.

‘2008ല്‍ ബദ്രുക കോളജില്‍ നിന്ന് എംബിഎ പാസായതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി ഞാന്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തു. അപ്പോഴേക്കും ചില സിനിമാ ഓഫറുകള്‍ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും ചെയ്തില്ല. പിന്നീടാണ് വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നത്. സാക്ഷി ടെലിവിഷനിലെ അവതാരക. ഈ ജോലിയാണ് എനിക്ക് സിനിമയിലേയ്ക്കുള്ള ചവിട്ടു പടി ആയത്.

സാക്ഷി ടിവിയില്‍ വാര്‍ത്താ അവതാരകയായി പ്രവര്‍ത്തിച്ച ശേഷം മാ മ്യൂസിക്കില്‍ അവതാരകയാവാന്‍ അവസരം കിട്ടി. ഇതിനിടെ വേദം, പൈസ എന്നീ തെലുങ്ക് ചിത്രങ്ങളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ജബര്‍ദസ്ത് എന്ന കോമഡി ഷോയില്‍ അവതാരകയായി പ്രത്യക്ഷപ്പെട്ടു. ഈ ഷോ ഇവരുടെ കരിയറിലെ വഴിത്തിരിവാവുന്നത്. ഈ ഷോയിലെ പ്രകടനം കണ്ടാണ് നാഗാര്‍ജുനയ്ക്കൊപ്പം സോഗ്ഗേടെ ചിന്നി നയന എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് പിന്നീട്, അതേ വര്‍ഷം തന്നെ, ക്ഷണം എന്ന ചിത്രത്തില്‍ ഇവര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, നെഗറ്റീവ് ഷെയ്ഡുള്ള അത്യുഗ്രന്‍ കഥാപാത്രം.. എസിപി ജയാ ഭരദ്വജ്….!

ഞാന്‍ ഇത്രയും നേരം പറഞ്ഞു വന്നത് ആരെക്കുറിച്ചാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. രംഗസ്ഥലം എന്ന ചിത്രത്തിലെ ചിട്ടി ബാബുവിന് കൃഷി ചെയ്യാന്‍ മോട്ടോര്‍ കൊടുക്കുന്ന കൊല്ലി രംഗമ്മ….! പുഷ്പ എന്ന ചിത്രം കണ്ടവരാരും ദാക്ഷായണിയെ മറക്കില്ല. ആ വേഷത്തിലെ വന്യത അനിര്‍വചനീയമാണ്. പാന്‍ ചവച്ചുകൊണ്ട് ഭരിക്കുന്ന സ്ത്രി. ഭര്‍ത്താവ് ശ്രീനുവിന്റെ നെഞ്ചില്‍ ഇരുന്നുകൊണ്ട് ബ്ലേഡ് കൊണ്ട് കഴുത്തറുക്കാന്‍ ശ്രമിക്കുന്ന ദാക്ഷായിനി. ഭീഷ്മപര്‍വ്വത്തില്‍ മൈക്കിളിന്റെ മാതാവിന് മധുരമുള്ള ഹോമിയോ മരുന്നുമായി വരുന്ന ഡോ ആലീസില്‍ എത്തി നില്‍ക്കുന്നു ഈ അഭിനയ സപര്യ… ഈ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലേയ്ക്ക് അതി ഗംഭീരമായി പരകായ പ്രവേശം നടത്തിയത്…..ഒറ്റ നാമം……. അനസൂയ ഭരദ്വാജ്….

shortlink

Related Articles

Post Your Comments


Back to top button