
അമൽ നീരദ്-മമ്മൂട്ടി കൂട്ടുക്കെട്ടിലെത്തിയ ഭീഷ്മ പർവ്വം വിജയകരമായി പ്രദർശനം തുടരുകയാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ, ചിത്രത്തെക്കുറിച്ച് നടൻ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രമായ എതിര്‍ക്കും തുനിന്തവന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം.
‘ഭീഷ്മ പര്‍വ്വം കാണാന്‍ പറ്റിയില്ല. അമല്‍ നീരദ് ഒരിക്കല്‍ വന്ന് ഒരു കഥ പറഞ്ഞിരുന്നു, അതിന് ശേഷം, പിന്നെ കഥ പറഞ്ഞിട്ടില്ല. അമല്‍ വന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ട്. ഇന്ന് സമയം കിട്ടുകയാണെങ്കില്‍ തിയേറ്ററില്‍ പോയി കാണും. സിനിമയുടെ ട്രെയ്‌ലര്‍ വളരെ നന്നായിട്ടുണ്ട്. കാറില്‍ വന്നപ്പോള്‍ ഭീഷ്മ പര്‍വ്വത്തെ പറ്റി സംസാരിച്ചിരുന്നു’.
‘അമല്‍ നീരദിനെ ചെന്നൈയില്‍ വെച്ച് കണ്ടിരുന്നു. മമ്മൂക്കയുടെ ഒരു സിനിമ റീമേക്ക് ചെയ്യുന്നതിനെ പറ്റി സംസാരിച്ചു. പിന്നീട് അതിനെ പറ്റി സംസാരിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹത്തെ വിളിച്ച് ചോദിക്കും അടുത്തെങ്ങാനും നമുക്ക് ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന്’ സൂര്യ പറഞ്ഞു. പാണ്ഡിരാജിന്‍റെ സംവിധാനത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍.
മാര്‍ച്ച് 10ന് ചിത്രം പ്രദർശനത്തിനെത്തും. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹനാണ് നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.
Post Your Comments