
മോഹന്‍ലാല്‍ നായകനായ ആറാട്ട് റിലീസ് ചെയ്ത ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സിനിമയെ പറ്റി പ്രതികരണം നല്‍കി വൈറലായ ആരാധകനാണ് സന്തോഷ് വര്‍ക്കി. അടിസ്ഥാനപരമായി മോഹന്‍ലാല്‍ നല്ല മനസ്സുള്ള വ്യക്തിയാണെന്നും, എന്നാല്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്നുമാണ് സന്തോഷ് ഇപ്പോൾ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മോഹന്‍ലാല്‍ അടിസ്ഥാനപരമായി നല്ല മനസ്സുള്ള ഒരു നല്ല വ്യക്തിയാണ്, പക്ഷേ ചുറ്റുമുള്ള ആളുകള്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്ന് ഞാന്‍ പറയുന്നു, മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് പറഞ്ഞതാണ്,’ സന്തോഷ് കുറിച്ചു.
ഇപ്പോള്‍ ഫിലോസഫിയില്‍ പി.എച്ച്.ഡി ചെയ്യുന്ന സന്തോഷ് വര്‍ക്കി എന്‍ജിനീയര്‍ ആണ്. താന്‍ ജനിച്ച വര്‍ഷമാണ് മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്നും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറഞ്ഞിരുന്നു.
Post Your Comments