കപ്പേളയിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് നൈറ്റ് ഡ്രൈവ് എന്നും ഏറെ ആകാംഷയും ജിജ്ഞാസയും ഉണ്ടാക്കുന്നതാണ് സിനിമയുടെ കഥയെന്നും റോഷൻ മാത്യു. നൈറ്റ് ഡ്രൈവിന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ സിനിമയിലേക്ക് വരാനുള്ള കാരണം റോഷൻ മാത്യു വ്യക്തമാക്കിയത്. ‘കപ്പേള’യ്ക്ക് ശേഷം അന്ന ബെന്നും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നൈറ്റ് ഡ്രൈവ് മാർച്ച് 11ന് പ്രദർശനത്തിനൊരുങ്ങുകയാണ്.
റോഷന്റെ വാക്കുകൾ :
‘ഇതിനു മുൻപ് കണ്ടിട്ടുള്ള വൈശാഖിന്റെ സിനിമകളുടെ ഒരു ഭാരം വച്ചിട്ടല്ല ഈ സിനിമയുടെ കഥ ഞാൻ കേട്ടത്. സിനിമയുടെ തിരക്കഥ വൈശാഖേട്ടൻ തന്നെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. വളരെ രസമായി അത് വായിച്ചു കേൾപ്പിച്ചു. വായിച്ചു കേൾപ്പിക്കുന്ന ഓരോ പോയിന്റിലും എന്റെ ജിജ്ഞാസ കൂടിക്കൊണ്ടേയിരുന്നു. ഓരോ സീൻ കഴിയുമ്പോഴും അടുത്ത സീനിൽ എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ഒരു താല്പര്യം കഥ വായിച്ചു കേൾപ്പിക്കുമ്പോളുണ്ടായി. സ്ക്രിപ്റ്റ് വായിച്ച് തീർത്തപ്പോൾ വളരെ തൃപ്തി തോന്നി. അടുത്ത ദിവസം രാവിലെ ഒരു തീരുമാനം ഔദ്യോഗികമായി പറയാമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ,’ എന്റെ തീരുമാനമായി, നീ ഇത് ചെയ്യുന്നുണ്ട്’ എന്നാണ് വൈശാഖേട്ടൻ ഇങ്ങോട്ടു പറഞ്ഞത്.’
Post Your Comments