GeneralLatest NewsNEWS

ഞാന്‍ ആരാണെന്ന് മനസിലാക്കിയത് മേനകയാണ്, അതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും: നിലമ്പൂര്‍ ആയിഷ

തന്റെ അഭിനയത്തിനും മുസ്‌ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും ആദ്യമായി അംഗീകാരം വാങ്ങി തന്നത് നടി മേനകയാണ് എന്ന് നിലമ്പൂര്‍ ആയിഷ. 1950കളില്‍ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെ അരങ്ങിലെത്തിയ നിലമ്പൂര്‍ ആയിഷയുടെ ആദ്യനാടകം ഇ . കെ അയമുവിന്റെ ‘ജ്ജ് നല്ല മന്‍സനാവാന്‍ നോക്ക്’ ആയിരുന്നു. മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരു വനിത നാടകരംഗത്തേക്ക് കടന്നതിന്റെ ഭാഗമായി ഒട്ടേറെ എതിര്‍പ്പുകള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് അമ്പതിലേറെ വര്‍ഷത്തോളം നാടകവേദിയില്‍ തുടര്‍ന്ന ഇവര്‍ നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നൂറിലധികം സിനിമകളില്‍ ആയിഷ വേഷമിടുകയും ചെയ്തിട്ടുണ്ട്.

വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച ‘ആര്‍ജ്ജവം’ എന്ന പരിപാടിയില്‍ നിലമ്പൂര്‍ ആയിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ആയിഷയുടെ വാക്കുകൾ :

‘നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസില്‍ കൊണ്ടു പോയി ആദ്യമായി മുസ്‌ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഒരു അവാര്‍ഡ് വാങ്ങി തരുന്നത് മേനകയാണ്. അതിന് ഞാന്‍ എന്നും മേനകയോട് കടപ്പെട്ടിരിക്കും. ഞാന്‍ ആരാണെന്ന് മനസിലാക്കിയത് അവരാണ്.

ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നൊരു കലാകാരിയാണ് ഞാന്‍. നാല് വര്‍ഷത്തോളമായി ഞാന്‍ ഇത്രയും കാലം ചെയ്തതിന് എന്ത് നേട്ടമാണ് എനിക്കുണ്ടായത് എന്ന ചിന്ത വല്ലാതെ അലട്ടുന്നുണ്ട്. കലാകാരന്മാരും കലാകാരികളുമാണ് നാടിന്റെ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളത്. ആ പ്രവര്‍ത്തനം ഇനിയും മുന്നോട്ട് കൊണ്ടുപോകണം. എനിക്ക് കരയാന്‍ വയ്യ, ഞാന്‍ കരഞ്ഞിട്ടുണ്ട്. ലളിതയുടെ മരണം എന്നെ വല്ലാതെ തളര്‍ത്തി, ഞാന്‍ വല്ലാതെ തളര്‍ന്നു, ഒരുപാട് സ്‌നേഹിക്കാന്‍ അറിയുന്നൊരു സ്ത്രീയായിരുന്നു.’

shortlink

Post Your Comments


Back to top button