GeneralLatest NewsNEWS

നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്: മേനക

ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു മേനക സുരേഷ്. 1980ല്‍ രാമായി വയസുക്ക് വന്താച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് മേനക സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം കെ.എസ്. സേതുമാധവന്റെ ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തി. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി 120 ഓളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് മേനക. ഇപ്പോഴിതാ വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച ‘ആര്‍ജ്ജവം’ എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മേനകയുടെ വാക്കുകൾ :

‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്‌നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്, സ്ത്രീകള്‍ നവരത്‌നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button